മുഖ സൗന്ദര്യത്തില്‍ കണ്ണുകളുടെ സ്ഥാനം വളരെ പ്രധാനമാണ്. കണ്ണിന് ചുറ്റുമുള്ള കറുപ്പ് പലേരയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. ഉറക്കമില്ലായ്മ, മണിക്കൂറോളം കമ്ബ്യൂട്ടര്‍ നോക്കുക, വെള്ളം കുടിക്കാതിരിക്കുക എന്നിവയെല്ലാം കണ്ണിന് താഴേ കറുപ്പ് ഉണ്ടാകാനുള്ള ചില കാരണങ്ങളാണ്.ഓഫീസിലായാലും വീട്ടിലായാലും ടി വി കാണുംപ്പോഴും കംമ്ബ്യൂട്ടര്‍ ഉപയോഗിക്കുമ്ബോഴുണ് ഇടയ്ക്കിടെ കണ്ണുകള്‍ക്കു അലപം റസ്റ്റ് നല്‍കുക. വീട്ടിലെ തന്നെ ചില പൊടിക്കെെകള്‍ ഉപയോഗിച്ച് കണ്ണിന് ചുറ്റമുള്ള കറുപ്പ് എളുപ്പം അകറ്റാം.
. രണ്ട് ടീസ്പൂണ്‍ തെെരും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് കണ്ണിന് താഴേ ഇടുന്നത് ചുളിവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
. മൂന്ന് ടീസ്പൂണ്‍ മുട്ടയുടെ വെള്ള കണ്ണുകള്‍ക്ക് ചുറ്റും പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഇത് ഇടാവുന്നതാണ്. കണ്ണിന് ചുറ്റമുള്ള കറുപ്പകറ്റാന്‍ സഹായിക്കും.
. നാരങ്ങനീരും തേനും യോജിപ്പിച്ച് കണ്ണിന് താഴേ ഇടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ചുളിവും കറുപ്പും അകറ്റാന്‍ ഏറെ നല്ലതാണ്.
. ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ഒരു മുട്ടയുടെ വെള്ളയും ചേര്‍ത്ത് കണ്ണിന് ചുറ്റും ഇടുക. ഇത് കറുപ്പകറ്റാന്‍ മികച്ചൊരു പ്രതിവിധിയാണ്.
. രണ്ട് ടീസ്പൂണ്‍ തക്കാളി നീര് കണ്ണിനും കഴുത്തിനും ചുറ്റും പുരട്ടുന്നത് കറുപ്പ് അകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഇത് ഇടുക.
.റോസ് വാട്ടര്‍ ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ല മരുന്നാണ്. കണ്ണിന് ചുറ്റും റോസ് വാട്ടര്‍ പുരട്ടുന്നത് കറുപ്പ് നിറം മാറാന്‍ വളരെ മികച്ചതാണ്. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്.