വയനാട് ലൈവ് ന്യൂസ് സംഘടിപ്പിച്ച കപ്പിൾ കോണ്ടെസ്റ്റ് വിജയിക്കുള്ള സമ്മാന വിതരണം കൽപ്പറ്റ ചെമ്മണ്ണൂർ ഇന്റർ നാഷണൽ ജ്വല്ലറിയിൽ നടന്നു.വെള്ളമുണ്ട എട്ടേനാൽ
കുമ്പളക്കണ്ടി ഹൗസിൽ
അയൂബ്,സുൽഫ
ദമ്പതികളാണ് വിജയികളായത്. 2067ലൈക്കുകൾ നേടിയാണ് ഇവർ ഒന്നാമതെത്തിയത്.വയനാട് ലൈവ് ന്യൂസ് എംഡി സിജു പടിഞ്ഞാറത്തറ
ഒന്നാം സമ്മാനമായ 5001/- രൂപ ദമ്പതികൾക്ക് നൽകി.
ചടങ്ങിൽ കൽപ്പറ്റ ചെമ്മണ്ണൂർ ഇന്റർ നാഷണൽ ജ്വാലറി മാർക്കറ്റിൻ മാനേജർ സജിത്ത് എൻ. വി. അദ്ധ്യക്ഷനായിരുന്നു.
കൽപ്പറ്റ ചെമ്മണ്ണൂർ ഷോറും മാനേജർ എബി
വയനാട് ലൈവ് ന്യൂസിന്റെ മൊമെന്റോയും, കൽപ്പറ്റ ചെമ്മണ്ണൂർ നൽകിയ സമ്മാനവും കൈമാറി.
ചടങ്ങിന് സ്നേഹ, നീതു,അബിൻ രാജ്, ജിസൻ പി.പി,
ശംസുദ്ധീൻ, വിശാഖ്
തുടങ്ങിയവർ നേതൃത്വം നൽകി.ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നുമായി
300ഓളം ദമ്പതികളാണ് മത്സരത്തിൽ പങ്കെടുത്തത്.

റേഷൻ കടകൾ നാളെ തുറക്കും
റേഷൻ കടകൾ നാളെ (സെപ്റ്റംബര്‍ 4) തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങൾ അവധിയായിരിക്കും. ഓണക്കിറ്റ് വാങ്ങാനുള്ള എഎവൈ കാര്‍ഡ് ഉടമകൾ ഓണത്തിന് മുമ്പായി കിറ്റ്