പണി കൊടുത്തത് തുടയിലെ ടാറ്റു നഗ്ന ഫോട്ടോഷൂട്ട് നടത്തിയ മോഡലുകളെ പോലീസ് പൊക്കിയത് ഇങ്ങെനെ

ദുബായ്: പട്ടാപ്പകല്‍ ബാല്‍ക്കണിയില്‍ നഗ്നരായി വീഡിയോയ്ക്ക് പോസ് ചെയ്ത മോഡലുകളെ പൊലീസ് പൊക്കിയത് ഒരു മോഡലിന്റെ തുടയിലെ ടാറ്റു കണ്ടു തിരിച്ചറിഞ്ഞ്. ഉക്രയിന്‍ മോഡലായ യാന ഗ്രാബോഷുകിന്റെ സമൂഹമാദ്ധ്യമങ്ങളിലെ ചിത്രങ്ങളാണ് അവര്‍ക്കും അവരുടെ സുഹൃത്തുകള്‍ക്കും വിനയായത്. നിയമ വിദ്യാര്‍ത്ഥിനികൂടിയായ യാന അടുത്ത കാലത്താണ് മോഡലിംഗിലേക്ക് മാറിയത്. ഇവരുടെ തുടക്ക് മുകളിലായി വലിയ ടാറ്റു ചെയ്തിട്ടുണ്ട്. ഇത് അവരെ തിരിച്ചറിയാന്‍ സഹായിച്ചുവെന്ന് ദുബായ് പൊലീസ് പറഞ്ഞു.

യാന ഉള്‍പ്പെടെ 11 ഉക്രയിന്‍ മോഡലുകളെയും 29 റഷ്യന്‍ മോഡലുകളെയുമാണ് പൊലീസ് പിടികൂടിയത്. യാന ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തുവെന്നത് അവരുടെ കുടുംബത്തെയും അത്ഭുതപ്പെടുത്തിട്ടുണ്ട്.

ദുബായില്‍ വിനോദയാത്രക്ക് പോകുന്നുവെന്നാണ് യാന വീട്ടുകാരോട് പറഞ്ഞത്. അത്തരത്തിലുള്ള ചിത്രങ്ങളാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ദുബായിലെ മറീന പരിസരത്തെ ഒരു കെട്ടിടത്തിലാണ് നഗ്ന ഫോട്ടോ ഷൂട്ട് നടന്നത്. യുഎഇയിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു നഗ്ന ഫോട്ടോ ഷൂട്ട്. ഇതിന്റെ വീഡിയോ തൊട്ടുത്തുള്ള ഫ്ളാറ്റിലുള്ളയാള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവം വിവാദമായതോടെ സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂട്ടരുടെ മുന്നില്‍ ഹാജരാക്കി. പൊതു മര്യാദ നിയമങ്ങളുടെ ലംഘനത്തിന് മോഡലുകള്‍ക്ക് കനത്ത ശിക്ഷ ലഭിക്കാനാണ് സാധ്യത.

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിഞ്ഞാല്‍ ടവര്‍, മടത്തുംകുനി പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി, എസ്.ടി വിഭാഗത്തിന് ബി.എ ഇക്കണോമിക്‌സിലും എസ്.സി, എസ്.ടി, ഒ.ബി.എച്ച് വിഭാഗകാര്‍ക്ക് എം.എ ഇക്കണോമിക്‌സ് കോഴ്‌സിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യുജി/ പിജി പ്രവേശനത്തിന് രജിസ്റ്റര്‍

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പദ്ധതി മുഖേന ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കള്‍ക്ക് 50,000 മുതല്‍ മൂന്ന്

ജെ.സി.എല്‍: വയനാട് ടീം ജഴ്‌സി പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജെ.സി.എല്‍ സീസണ്‍ 3 ടൂര്‍ണമെന്റിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ ജഴ്‌സി ഇന്ത്യന്‍ വനിതാ ടീം അംഗം മിന്നുമണി പ്രകാശനം ചെയ്തു. സെപ്തംബര്‍ 12,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.