കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി, എസ്.ടി വിഭാഗത്തിന് ബി.എ ഇക്കണോമിക്‌സിലും എസ്.സി, എസ്.ടി, ഒ.ബി.എച്ച് വിഭാഗകാര്‍ക്ക് എം.എ ഇക്കണോമിക്‌സ് കോഴ്‌സിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യുജി/ പിജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 10 ന് ഉച്ചയ്ക്ക് 12 നകം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍-04936 204569

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.