മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെള്ളയിൽ സ്വദേശി എ.പി ഹൗസിൽ മുഹമ്മദ് ഫഹാദ് എ.പി എന്നയാൾ അറസ്റ്റിലായി. എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്ര ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീ സർ മാരായ രഘു.വി, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ കുമാർ പി.വി, ദിനീഷ് എം.എസ് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ ബി.ആർ, എന്നിവരും ഉണ്ടായിരുന്നു.

പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മാനന്തവാടി: തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതിക്കെതിരെ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തുടർ ഭരണം ലഭിക്കില്ലെന്ന് ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി







