കല്‍പ്പറ്റ: മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജെ.സി.എല്‍ സീസണ്‍ 3 ടൂര്‍ണമെന്റിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ ജഴ്‌സി ഇന്ത്യന്‍ വനിതാ ടീം അംഗം മിന്നുമണി പ്രകാശനം ചെയ്തു. സെപ്തംബര്‍ 12, 13, 14 തിയ്യതികളില്‍ മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ടീമുകളും കെ.യു.ഡബ്ല്യു.ജെ ഇലവന്‍, കേരള സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് അസോസിയേഷന്‍ ഇലവന്‍ തുടങ്ങിയ ടീമുകളും മാറ്റുരക്കും. ജഴ്‌സി പ്രകാശന ചടങ്ങില്‍ പ്രസ് ക്ലബ് സെക്രട്ടറി ജോമോന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.എസ് മുസ്തഫ അധ്യക്ഷത വഹിച്ചു. വയനാട് ടീം മാനേജര്‍ എ.എസ് ഗിരീഷ്, ക്യാപ്റ്റന്‍ എ.പി ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.