സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന’ പദ്ധതി മുഖേന വായ്പ അനുവദിക്കുന്നതിന് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍ രഹിത യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ 200000 രൂപ വായ്പയായി ലഭിക്കും. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. പദ്ധതി പ്രകാരം കൃഷി ഒഴികെ മറ്റു സ്വയം തൊഴില്‍ പദ്ധതിയില്‍ ഗുണഭോക്താവിന് ഏര്‍പ്പെടാം. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ മാനന്തവാടി പെരുവക റോഡില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 04935 296512, 9496596512

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.