കുതിച്ചുയർന്ന് കോവിഡ് : ഇന്നലെ ഒന്നര ലക്ഷത്തോളം പേർക്ക് രോഗബാധ, ചികിത്സയിൽ ഉള്ളത് 10 ലക്ഷത്തിലേറെ

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ റെക്കോഡാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,32,05,926 ആയി ഉയര്‍ന്നു.

നിലവില്‍ ഇന്ത്യയില്‍ 10,46,631 പേര്‍ ചികില്‍സയില്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 77,567 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,90,859 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 794 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,68,436 ആയിട്ടുണ്ട്.

ഇന്ത്യയില്‍ ഇതുവരെ 9,80,75,160 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം അരലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ സംസ്താനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച സര്‍വകക്ഷിയോഗം ഇന്നുചേരും.

കര്‍ണാടകയില്‍ ഇന്നലെ 7955 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വൈറസ് ബാധ മൂലം 46 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12813 ആയി.കര്‍ണാടകയില്‍ ഇതുവരെ 10,48,085 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.

നേരിയ ആശ്വാസം, സ്വർണവിലയിൽ ഇടിവ്; അഞ്ച് ദിവസത്തിനുശേഷം വില താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയാണ്. ഇന്നലെ 120 രൂപ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കൽപ്പറ്റ നഗരസഭ സമ്പൂർണ്ണ സൗജന്യ കുടിവെള്ള കണക്ഷൻ വിതരണത്തിന് അംഗീകാരം

അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൽപ്പറ്റ നഗരസഭയിൽ മുഴുവൻ ഡിവിഷനുകളിലെ വീട്ടുകളിലും സൗജന്യ ശുദ്ധജല വിതരണ കണക്ഷൻ നൽകുന്ന ബൃഹത് പദ്ധതിയാണ് കൽപ്പറ്റ നഗരസഭയിൽ തുടക്കമാവുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു തദ്ദേശസ്വയം ഭരണ

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി.

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരികെയെത്തി. പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവർ എത്തിയിരുന്നു. അമേരിക്കയിൽ നിന്ന് ദുബായ്

അധ്യാപക നിയമനം.

കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലീഷ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 2025 ജൂലൈ 17 വ്യാഴാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ

നിമിഷപ്രിയയുടെ മോചനത്തിന് കളത്തിൽ ഇറങ്ങി ബോച്ചെ; ഒമാനിലേക്ക് പറക്കും; വെല്ലുവിളി ഇക്കാര്യം എന്ന് വ്യവസായ പ്രമുഖൻ

ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാന വട്ട ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണ്. കാന്തപുരം അബുബേക്കർ മുസ്ലിയാറിന്റെ നിർണായക ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ അവസാന വട്ട ചർച്ചകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *