ഐ ലീഗ് മികച്ച കളിക്കാരൻ എമിൽ ബെന്നിയെ മാതൃവിദ്യാലയം അനുമോദിച്ചു.

കൽപ്പറ്റ: കൊൽക്കത്തയിൽ നടന്ന ഐ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കിയ ഗോകുലം കേരള ടീമിലെ മികച്ച കളിക്കാരൻ എമിൽ ബെന്നിയെ മാതൃ വിദ്യാലയമായ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ അനുമോദിച്ചു. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ എസ്.കെ.എം.ജെ_യിലാണ് പഠിച്ചത്.സെപ്റ്റ് പരിശീലന പരിപാടിയിലൂടെ എസ്.കെ.എം.ണ്ടെ മൈതാനത്ത് പന്ത് തട്ടിയായിരുന്നു തുടക്കം. പിന്നീട് വിദേശ രാജ്യങ്ങളിലടക്കമുള്ള ടൂർണമെന്റുകളിൽ കളിച്ചു. സെപ്റ്റ് പരിശീലകരായ ബൈജു, അയൂബ്, രാജേഷ് എന്നിവരുടെ ശിക്ഷണത്തിൽ മികച്ച ഫുട്ബോളറായി വളരുകയായിരുന്നു, എമിൽ ബെന്നി. ഐ ലീഗ്‌ ഫൈനലിൽ മിന്നുന്ന ഗോളോടെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട എമിൽ ബെന്നിയെ നിരവധി അവസരങ്ങൾ കാത്തു നിൽക്കുകയാണ്.
തൃക്കൈപ്പറ്റ സ്വദേശിയാണ്.
അനുമോദന സമ്മേളനം സ്കൂൾ പ്രിൻസിപ്പൽ എ സുധാറാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് പി.സി നൗഷാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ എം.കെ അനിൽകുമാർ പൊന്നാടയണിയിച്ചു. പ്രിൻസിപ്പൽ എ.സുധാറാണി ഉപഹാരം സമ്മാനിച്ചു. സീനിയർ അസിസ്റ്റൻ്റ് എം.പി.കൃഷ്ണകുമാർ, കായികാധ്യാപകരായ ഡൈനി കെ.വർഗീസ്, അരുൺ ടി. ജോസ്, അധ്യാപകരായ എം.സി രമാ മണി പി.അനിത, ടി.എം അനൂപ്, എം.വിവേകാനന്ദൻ ,കെ ഷാജി,ബെന്നി എന്നിവർ സംസാരിച്ചു. എമിൽ ബെന്നി മറുപടി പ്രഭാഷണം നിർവഹിച്ചു.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ

പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു.

കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. 18-60 നുമിടയില്‍ പ്രായമുള്ള,

തീറ്റപ്പുൽ കൃഷി പരിശീലനം

ബേപ്പൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലായ് 30, 31 തീയ്യതികളിലായി വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്കായി തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകും. പരിശീലന സമയത്ത് ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ

വാക്ക്-ഇൻ-ഇന്റർവ്യൂ

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ എൻട്രി

അധ്യാപക നിയമനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ വർക്ക്ഷോപ്പ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഫിറ്റിങ്‌, ട്രേഡ്സ്മാൻ ഇൻ

സീറ്റൊഴിവ്

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. എസ് സി /എസ്ടി/ഒബിസി (എച്ച്)/ ഒഇസി വിദ്യാർത്ഥികൾക്ക് ഫീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.