ഇനി മുതൽ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല; പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ദിവസം തന്നെ സ്ഥിരം രജീസ്ട്രേഷന്‍ നമ്പര്‍ ലഭ്യമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബോഡി നിര്‍മാണം ആവശ്യമായ വാഹനങ്ങള്‍ക്കു മാത്രമായി താല്‍ക്കാലിക റജിസ്ട്രേഷന്‍ നിജപ്പെടുത്താനാണ് തീരുമാനം.

അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഇനി അനുവദിക്കില്ല. ഈ മാസം 15 മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരും.

ഇനി മുതൽ അതിസുരക്ഷ നമ്പര്‍ പ്ലേറ്റും ഘടിപ്പിച്ച് വാഹനം നിരത്തിലിറക്കാം. റജിസ്ട്രേഷനായി വാഹനവുമായി മോട്ടോര്‍വാഹനവകുപ്പിന്റ ഒാഫീസില്‍ പോകേണ്ടതില്ല. ഇനി ഫാന്‍സി നമ്പര്‍ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ കിട്ടിയതിന് ശേഷമേ വാഹനം പുറത്തിറക്കാവു.

താല്‍ക്കാലിക റജിസ്ട്രേഷന്‍ എടുത്തിട്ട് നിശ്ചിതസമയത്തിനുള്ളില്‍ വാഹനം റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനി പണികിട്ടും. കാലാവധി കഴിഞ്ഞ് റജിസ്റ്റര്‍ ചെയ്താല്‍ പതിനഞ്ചിന് പുറമെ, പിഴയായി പത്തുവര്‍ഷത്തെ നികുതി കൂടി അധികം അടയ്ക്കേണ്ടിവരും.

നെടുമ്പാശ്ശേരി ലഹരി കടത്ത്: ബ്രസീലിയൻ ദമ്പതികളുടെ വയറിളക്കിയപ്പോൾ കിട്ടിയത് 163 കൊക്കെയ്ൻ ഗുളികകൾ; മതിപ്പ് വില 16 കോടി

നെടുമ്ബാശേരി കൊക്കയ്ൻ കടത്തില്‍ ബ്രസീലിയൻ ദമ്ബതികളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച്‌ പുറത്തെടുത്തത്. ഇതിന് വിപണിയില്‍ 16 കോടി രൂപ വില

നിമിഷപ്രിയയുടെ മോചനം; മനുഷ്യന്‍ എന്ന നിലയ്ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തു; തുടർ ഇടപെടൽ ഉണ്ടാകും: കാന്തപുരം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കൊലക്കുറ്റം ചെയ്തവരെ കൊല്ലുകയോ അല്ലെങ്കില്‍ പ്രായശ്ചിത്തം കൊടുത്ത് ഒഴിവാക്കുകയോ ചെയ്യാന്‍ കുടുംബങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കാന്തപുരം പറഞ്ഞു. ഇസ്‌ലാം മതത്തിലെ നിയമമാണ്

ക്വട്ടേഷൻ ക്ഷണിച്ചു.

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളേജിന്റെ മാഗസിൻ അച്ചടിച്ചു വിതരണം ചെയുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 21 ന് രാവിലെ 11 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ

ഫാക്ടറി മാനേജര്‍ നിയമനം

മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫീസിലും പട്ടികവർഗ വികസന ഓഫീസിനു കീഴിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടു, മലയാളം/ ഇംഗ്ലീഷ്

യുവാവിനെ പുഴയിൽ കാണാതായി

മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന് താഴെ യുവാവിനെ പുഴയിൽ കാണാതായി. പാലത്തിന് സമീപത്തായി കമ്മന താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് (ബാബു) ൻ്റെ മകൻ അതുൽ പോൾ (19) നെയാണ് കാണാതായത്. ഇന്ന് വൈകീട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.