വയനാട് ജില്ലയില്‍ ഇന്ന് (12.04.21) 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 17 പേര്‍ രോഗമുക്തി നേടി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 6 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവർത്തകക്കും കോവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29857 ആയി. 28191 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1399 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1250 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ടെൻഡർ ക്ഷണിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലെ 34 അങ്കണവാടികളിലേക്ക് കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ കയറ്റി ഇറക്കി വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 23 വൈകിട്ട് മൂന്ന്