80 ലക്ഷം തട്ടിയെടുത്ത് ഓടിയ കള്ളനെ കാല്‍വെച്ചു വീഴ്ത്തി; ദുബൈയില്‍ താരമായി മലയാളി.

ദുബൈ: 80 ലക്ഷം രൂപയോളം തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ നോക്കിയ മോഷ്ടാവിനെ കാല്‍വെച്ചു വീഴ്ത്തി പിടികൂടാന്‍ സഹായിച്ച മലയാളി ദുബൈയില്‍ താരമായി. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്(40) സമയോചിതമായ ഇടപെടലിലൂടെ മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ചത്.

കഴിഞ്ഞ ദിവസം ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് സമീപത്താണ് സംഭവം ഉണ്ടായത്. പുതിയ ജോലിക്കായി വിസിറ്റിങ് വിസയില്‍ ദുബൈയിലെത്തിയതാണ് ജാഫര്‍. ഇതിനിടെ ബന്ധുവിന്റെ ജ്യൂസ് കടയില്‍ സഹായത്തിന് നില്‍ക്കുകയായിരുന്നു. ‘കള്ളന്‍, കള്ളന്‍, പിടിച്ചോ’ എന്ന് ബന്ധു നജീബ് വിളിച്ചു പറയുന്നത് ശ്രദ്ധയില്‍പ്പെട്ട ജാഫര്‍ ഉടന്‍ തന്നെ റോഡിലൂടെ ഓടി വന്ന മോഷ്ടാവിനെ കുറുകെ കാല്‍വെച്ച്‌ വീഴ്ത്തി.

നിലത്ത് വീണ കള്ളന്‍ ഓടാന്‍ ശ്രമിച്ചപ്പോഴേക്കും മറ്റുള്ളവരും എത്തി ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

ഇന്ത്യക്കാരന്‍ ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുപോയ 3.9 ലക്ഷം ദിര്‍ഹം(80 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) അടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച മോഷ്ടാവിനെയാണ് ജാഫര്‍ കാല്‍കൊണ്ട് വീഴ്ത്തിയത്. 30 വയസ്സുള്ള ഏഷ്യന്‍ സ്വദേശിയാണ് പിടിയിലായത്. ഫുട്‌ബോള്‍ കളിക്കാരനായ ജാഫര്‍ മുമ്ബ് അല്‍ ഐനില്‍ ശൈഖ് ഈസാ ബിന്‍ സായിദ് അല്‍ നഹ്യാന്റെ കൊട്ടാരത്തില്‍ ഡ്രൈവറായിരുന്നു. മാതാവ്: ജാസ്മിന്‍, ഭാര്യ: ഹസീന, മക്കള്‍: നെദ, നേഹ, മുഹമ്മദ് നഹ്യാന്‍. ശൈഖിനോടുള്ള ആദരസൂചകമായാണ് മകന് മുഹമ്മദ് നഹ്യാന്‍ എന്ന് പേരിട്ടത്.

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കും: അഡ്വ പി. കുഞ്ഞായിഷ

പോഷ് നിയമ വ്യവസ്ഥയിലൂടെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ പി കുഞ്ഞായിഷ. സംസ്ഥാന വനിതാ കമ്മീഷനും വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പോഷ് ആക്ട് ജില്ലാ

ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരെ നേരിൽ കണ്ട് പ്രിയങ്ക ഗാന്ധി എം.പി

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ നേരിട്ട് കണ്ട് പ്രിയങ്ക ഗാന്ധി എം.പി. കല്പറ്റ പി.ഡബ്യു.ഡി. ഗസ്റ്റ് ഹൌസിൽ വച്ചാണ് ദുരന്തബാധിതരെ കണ്ട് ആശയവിനിമയം നടത്തിയത്. ദുരന്തബാധിതർ നേരിടുന്ന വിഷയങ്ങൾ എം.പി. യുടെ ശ്രദ്ധയിൽ പെടുത്തി.

ജല വിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി വാട്ടര്‍ടാങ്ക് ക്ലീന്‍ ചെയ്യുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 15 ന് ഗൂഢാലയ്ക്കുന്ന്, കൈരളി നഗര്‍, ഗൂഡലായി മുനിസിപ്പാലിറ്റി, എസ്.കെ.എം .ജെ സ്‌കൂള്‍ പരിസരം, ബ്ലോക്ക് ഓഫീസ് പരിസരം, കച്ചേരികുന്ന് പരിസരം, ചന്ത

ഹ്യൂം സെന്ററിലെ ശാസ്ത്രജ്ഞരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം.പി

കല്പറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. സെന്ററിലെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളും ലബോറട്ടറികളും കണ്ട പ്രിയങ്ക ഗാന്ധി എം.പി.യുടെ മുന്നിൽ വയനാട്ടിലെ കാലാവസ്ഥ മാറ്റത്തെ

ദേശീയ ലോക് അദാലത്ത് നാളെ

ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ നാളെ (സെപ്റ്റംബര്‍ 13) ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.