കേരളത്തിന് അഭിമാനമായി വയനാട് സ്വദേശികൾ

തുടർച്ചയായ നാലുവർഷങ്ങളായി ഡോൺ കുഞ്ഞുമോനും രണ്ട് വർഷമായി അനു ഫെലിക്സും ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടുകയും ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തവരാണ്,2021-ൽ ജപ്പാനിൽ വെച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ഇപ്പോൾ ഇരുവരും.

2021 മാർച്ച് 31 മുതൽ എപ്രിൽ 11 വരെ പഞ്ചാബ് ചണ്ടിഗഡിൽ വെച്ച് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്പീഡ് സ്ലാലോം ഇനത്തിൽ വെള്ളി മെഡൽ നേടിയാണ് ഡോൺ കുഞ്ഞുമോൻ ലോക ചാമ്പ്യൻഷിപ്പിലേക്ക് അർഹതനേടിയത് ,സ്പീഡ് സ്ലാലോം ഇനത്തിലും,ഫ്രീസ്റ്റൈൽ സ്ലാലോം ഇനത്തിലും വെള്ളി മെഡലുകൾ നേടിയാണ് അനു ഫെലിക്സ് ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.

കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ് രണ്ടു പേരും. ഡോൺ കുഞ്ഞുമോൻ പതിമൂന്നാം വയസിലാണ് റോളർ സ്കേറ്റിംഗ് പരിശീലനം ആരംഭിച്ചത്, അനു ഫെലിക്സ് പതിനഞ്ചാം വയസിലും. ഇരുവരും ദേശിയ പരിശീലകൻ എസ് ബിജു കൊല്ലത്തിന്റെ കീഴിൽ പരിശീലനം നേടി വരികയാണ്.
സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനായ കുഞ്ഞുമോൻ പുതുപ്പറമ്പിലിന്റെയും, ജി.എച്ച്.എസ്.എസ് മുലങ്കാവ് സ്പെഷ്യലിസ്റ് ടീച്ചർ ജെസ്സിയുടെയും മകനാണ് ഡോൺ കുഞ്ഞുമോൻ.
മാനന്തവാടി ഫ്രണ്ട്‌സ് മോട്ടോർസ് ഉടമ വട്ടകുടിയിൽ ഫെലിക്സ്, ബിന്ദു ദമ്പതികളുടെ മകളാണ് അനു.

എങ്ങനെയാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്?നിങ്ങള്‍പോലും ശ്രദ്ധിക്കാത്ത ഹൃദയ സ്തംഭന ലക്ഷണങ്ങള്‍

ഹൃദയ പേശികള്‍ ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാത്തപ്പോഴാണ് ഹൃദയ സ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭന ലക്ഷണങ്ങള്‍ ചിലപ്പോള്‍ സൂക്ഷ്മമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. ഹൃദയ സ്തംഭനം ഒരു നിശബ്ദ

കൊവിഡ് വാക്‌സിന്‍ പ്രശ്‌നക്കാരനോ? ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് പിന്നില്‍ ഇക്കാരണങ്ങള്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരിലെ ഹൃദയാഘാതം ഒരു സാധാരണ സംഭവമായിരുന്നു. എന്നാലിന്ന് കാര്യങ്ങള്‍ മാറി. ഹൃദയാഘാതം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണ്. 20 വയസിന് അവസാനമോ

തൈറോയ്ഡും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്ക് തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്, 11ല്‍ ഒരാള്‍ക്ക് പ്രമേഹവും. എന്നാല്‍ ഈ രണ്ട് ആരോഗ്യപ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് അറിയാമോ? ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് ഹൈപ്പോതൈറോയ്ഡിസവും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്

കണ്ണേ കരളേ വിഎസ്സേ… ജനസാഗരത്തിന് നടുവിലൂടെ അവസാനമായി പാര്‍ട്ടി ഓഫീസിലേക്ക്, മുദ്രാവാക്യങ്ങളുമായി സഖാക്കള്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെന്‍ററിലെത്തിച്ചു. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളാണ് എകെജി സെന്‍ററിലെത്തിയിരിക്കുന്നത്. കണ്ണേ കരളേ വിഎസേയെന്ന് ആർത്തുവിളിച്ച

കാമുകൻ/ കാമുകി പയ്യപ്പയ്യെ അകലുന്നുണ്ടോ? പഴയ സ്നേഹവും കരുതലുമില്ലേ? കരുതിയിരിക്കണം, ഇത് ‘ബാങ്ക്സിം​ഗാ’യിരിക്കാം

ദിവസം ഈ പ്രേമം അങ്ങ് അവസാനിക്കും. എന്നാൽ, ഇത് അവസാനിപ്പിക്കുന്നയാൾക്ക് നല്ല ധാരണയുണ്ട് താനീ ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്ന്. ​ഗോസ്റ്റിം​ഗ്, സിറ്റുവേഷൻഷിപ്പ്, ലവ് ബോംബിം​ഗ്… ന്യൂജനറേഷന്റെ കയ്യിൽ പ്രണയവുമായി ബന്ധപ്പെട്ട എന്തെല്ലാം എന്തെല്ലാം

മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ എ.പി.കെ ഫയൽ ഫോണിലേക്ക് വന്നോ? സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്സ് ആപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ .apk ഫയലുകൾ ലഭിച്ചാൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. .apk ഫയലുകൾ അയച്ച് പണം തട്ടുന്ന സംഘം സജീവമാണെന്നും ജാ​ഗ്രത പാലിക്കണമെന്നും കേരളാ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.