കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.04.21) പുതുതായി നിരീക്ഷണത്തിലായത് 463 പേരാണ്. 294 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6010 പേര്‍. ഇന്ന് പുതുതായി 25 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 458 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 327461 സാമ്പിളുകളില്‍ 325178 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 294683 നെഗറ്റീവും 30495 പോസിറ്റീവുമാണ്.

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച