സൗജന്യ വാക്സിനേഷൻ ക്യാമ്പ് നടത്തി.

കാട്ടിമൂല : KCYM മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി കോവിഡ് പ്രതിരോധ വാക്സിൻ ക്യാമ്പ് മാനന്തവാടി സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോട പോരൂർ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.പ്രതിരോധ കുത്തിവെപ്പ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മനോജ്‌ കവലക്കാടൻ ,മേഖല ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയാടൻ, യുണിറ്റ് ഡയറക്ടർ ഫാ. റിബിൻ പേഴാക്കാട്ടിൽ, ഇടവക വികാരി ഫാ. ആഗസ്റ്റിൻ നിൽക്കാപ്പള്ളി, യുണിറ്റ് പ്രസിഡന്റ്‌ അതുൽ വി. റോയ്, രൂപത സിന്റിക്കെറ്റ് ജോബിഷ് ജോസ് പന്നികുത്തിമാക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
NCH കോർഡിനേറ്റർ ജോൺസൺ ജോസഫ്, ഡോക്ടർ കാവ്യാ, മറ്റു സിസ്റ്റേഴ്സ്, സഹപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ
360 ഓളം പേർ വാക്സിനേഷൻ സ്വികരിച്ചു.

മേഖല ഭാരവാഹികളായ അഷ്‌ജാൻ കൊച്ചുപറയ്ക്കൽ, ലിന്റോ പടിഞ്ഞാറേൽ, നിഖിൽ പള്ളിപ്പാടൻ, അനിമേറ്റർ സി. ദിവ്യ ജോസഫ്, യുണിറ്റ് ഭാരവാഹികളായ അഞ്ജലി മണിക്കുറ്റിയിൽ, സാന്ദ്ര കളപ്പുരക്കൽ, ടോം അമ്പലത്തറ,ആൽബിൻ അമ്പലത്തറ, അലീന തേക്കില്ലാക്കട്ടിൽ, അനിമേറ്റർ സി.ക്ലാര മറ്റു 15 ഓളം വരുന്ന പ്രവർത്തകരുടെ സഹകരണത്തിൽ നടത്തപ്പെട്ടു.

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കും: അഡ്വ പി. കുഞ്ഞായിഷ

പോഷ് നിയമ വ്യവസ്ഥയിലൂടെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ പി കുഞ്ഞായിഷ. സംസ്ഥാന വനിതാ കമ്മീഷനും വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പോഷ് ആക്ട് ജില്ലാ

ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരെ നേരിൽ കണ്ട് പ്രിയങ്ക ഗാന്ധി എം.പി

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ നേരിട്ട് കണ്ട് പ്രിയങ്ക ഗാന്ധി എം.പി. കല്പറ്റ പി.ഡബ്യു.ഡി. ഗസ്റ്റ് ഹൌസിൽ വച്ചാണ് ദുരന്തബാധിതരെ കണ്ട് ആശയവിനിമയം നടത്തിയത്. ദുരന്തബാധിതർ നേരിടുന്ന വിഷയങ്ങൾ എം.പി. യുടെ ശ്രദ്ധയിൽ പെടുത്തി.

ജല വിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി വാട്ടര്‍ടാങ്ക് ക്ലീന്‍ ചെയ്യുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 15 ന് ഗൂഢാലയ്ക്കുന്ന്, കൈരളി നഗര്‍, ഗൂഡലായി മുനിസിപ്പാലിറ്റി, എസ്.കെ.എം .ജെ സ്‌കൂള്‍ പരിസരം, ബ്ലോക്ക് ഓഫീസ് പരിസരം, കച്ചേരികുന്ന് പരിസരം, ചന്ത

ഹ്യൂം സെന്ററിലെ ശാസ്ത്രജ്ഞരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം.പി

കല്പറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. സെന്ററിലെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളും ലബോറട്ടറികളും കണ്ട പ്രിയങ്ക ഗാന്ധി എം.പി.യുടെ മുന്നിൽ വയനാട്ടിലെ കാലാവസ്ഥ മാറ്റത്തെ

ദേശീയ ലോക് അദാലത്ത് നാളെ

ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ നാളെ (സെപ്റ്റംബര്‍ 13) ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.