മേപ്പാടി റേഞ്ച് ബടേരി സെക്ഷന്‍ ഫോറസ്റ്റ് വാച്ചര്‍(എസ്ആര്‍) ബാബു ആണ് പാറയില്‍ നിന്ന് വഴുതി വീണ് മരിച്ചത്. വടുവഞ്ചാല്‍ പരപ്പന്‍പാറ കോളനിയിലാണ് ബാബു താമസിക്കുന്നത്. കഴിഞ്ഞ ദിവസം തേന്‍ ശേഖരിക്കാന്‍ ശ്രമിക്കവേയാണ് ബാബു ത് വനത്തില്‍ പാറയില്‍ നിന്ന് വഴുതി വീണ് മരിച്ചത്. കടച്ചിക്കുന്ന് കോളനിയിലെ 9 ആദിവാസികളോടൊപ്പമാണ് തേന്‍ ശേഖരിക്കാന്‍ പോയത്. മരണപെട്ട ബാബു കുടുംബസമേതം ബടേരി സെക്ഷനിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചു വരുന്നത്.ഭാര്യ:ശ്രീജ.മക്കള്‍:ശ്രീനന്ദന, ധന്യ,മിഥുന്‍,നിഹാരിക.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.