താഴെ മുട്ടിലില്‍ മിനി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്.ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.ശബരിമലയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന മിനി ബസ്സും താഴെ മുട്ടില്‍ കോളേജ് ഗ്രൗണ്ടിലേക്ക് പോകുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. സ്‌കൂര്‍ യാത്രികനായ മാണ്ടാട് സ്വദേശി ജിഷ്ണുവിനെ സാരമായ പരിക്കുകളോടെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.