മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലും മാനന്തവാടി സെന്റ് പീറ്റർ& പോൾ ചർച്ച്, കെ.സി വൈ എം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കോവി ഡ് വാക്സിനേഷൻ നടത്തി. 17 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആയിരുന്നു ക്യാമ്പ് . 282 പേർ വാക്സിനേഷൻ സ്വീകരിച്ചു.
സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ, ടൗൺ ചർച്ച് കെ.സി.വൈ.എം. ഡയറക്ടർ ഫാ.ജോസഫ് പരുവുമ്മേൽ , അസി.ഡയറക്ടർ വിപിൻ കളപുരയ്ക്കൽ, കെ.സി.വൈ.എം രൂപത സിൻഡിക്കേറ്റ് അംഗം ജോബിഷ് പന്നിക്കുത്തിമാക്കൽ, രൂപത കോർഡിനേറ്റർ ജിജന കറുത്തേടത്ത് , മേഖല പ്രസിഡന്റ് അഷ്ജാൻ കൊച്ചുപാറയ്ക്കൽ, യൂണിറ്റ് പ്രസിഡന്റ് ഡോൺ കറുത്തേടത്ത് , ഐവിൻ ചെമ്മരപ്പള്ളിൽ, അബിൻ തെറ്റയിൽ, പോൾ മണിയത്ത്, ശരത് മോണോത്ത്, അക്ഷയ് ആര്യപ്പളളിൽ, ആസ്റ്റിൻ കറുത്തേടത്ത്, ഡെൽന കോഴിക്കാടൻ, മരീറ്റ കറുത്തേടത്ത്,ഡെൽവിൻ കിഴക്കെമണ്ണൂർ, എന്നിവർ നേതൃത്വം നൽകി.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ