ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ബ്രിട്ടണ്‍ വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 മുതല്‍ 30 വരെയാണ് വിലക്ക്. ജനിതകമാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ സ്ഥിരീകരിച്ച സഹാചര്യത്തിലാണ് തീരുമാനമെന്ന് ആരോഗ്യ സെക്രട്ടറി ഹാന്‍കോക്ക് പറഞ്ഞു. യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. ഇതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ ഏപ്രില്‍ 30 വരെ ബ്രിട്ടണില്‍ പ്രവേശിക്കാനാവില്ല. തീരുമാനം ദൌര്‍ഭാഗ്യകരമാണെന്ന് ഡിജിസിഎ പ്രതികരിച്ചു. വിലക്കിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ – യുകെ യാത്രാവിമാനങ്ങള്‍ റദ്ദാക്കിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പുതുക്കിയ തിയ്യതിയും റീഫണ്ടും സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. ഇന്ത്യയില്‍ കോവിഡ് രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമാണ്. പ്രതിദിന കണക്കില്‍ മൂന്ന് ലക്ഷത്തിലേത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2023 പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ