പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ ടിക് ടോക് താരം അറസ്റ്റില്‍.
ഫണ്‍ബക്കറ്റ് ഭാര്‍ഗവാണ് അറസ്റ്റിലായത്. വിശാഖപട്ടണം പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ചിപ്പട്ട ഭാര്‍ഗവ് എന്നാണ് കോമഡി വിഡിയോയിലൂടെ ശ്രദ്ധേയനായ ഫണ്‍ബക്കറ്റ് ഭാര്‍ഗവിന്റെ പേര്.
ഇയ്യാള്‍ പ്രമുഖ മീഡിയകളില്‍ അവസരം വാഗ്ദാനം ചെയ്താണ് ഭാര്‍ഗവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു . പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത് .പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മെയ് മൂന്ന് വരെ റിമാന്‍ഡില്‍ വിട്ടു.