മഹാരാഷ്ട്രയിലെ വസായിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം. വിജയ് വല്ലഭ് ആശുപത്രി ഐസിയുവിലുണ്ടായിരുന്ന 13 രോഗികള്‍ മരിച്ചു.
പാല്‍ഘാര്‍ ജില്ലയിലുള്ള ഈ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുകയായിരുന്നു.പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഐസിയുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. 17 രോഗികളാണ് അപകടം നടക്കുമ്ബോള്‍ ഐസിയുവിലുണ്ടായിരുന്നത്. ആകെ 90 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. നിരവധി രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.