കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുന്നണിപ്പോരാളിയായ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി.
‘ലവ് യൂ ചീഫ് മിനിസ്റ്റർ’ എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് താരം സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രിയോടുള്ള തന്റെ സ്നേഹവും പ്രശംസയും രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കു വച്ചാണ് താരം പിണറായി വിജയനെ പുകഴ്ത്തിയത്. ‘എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യവും എനിക്ക് ഇല്ല. പക്ഷേ നമ്മുടെ സംസ്ഥാനത്ത് താങ്കൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മികച്ച രീതിയിലാണ്. എന്ന് അവസാനിക്കുമെന്നറിയില്ലാത്ത ഈ ദുരിതകാലത്തും ഈ പ്രവർത്തനങ്ങൾ നൽകുന്ന പ്രതീക്ഷ വലുതാണ്. നന്ദി’. ഐശ്വര്യ കുറിച്ചു.
ഈ മാസം ആദ്യം ഐശ്വര്യയും കോവിഡ് പോസിറ്റീവായിരുന്നു. നെഗറ്റീവായതിനെ തുടർന്ന് താരം ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ സിനിമകളാണ് ഐശ്വര്യയുടതോയി അണിയറയിൽ ഒരുങ്ങുന്നത്.
ടൊവീനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് ഐശ്വര്യ ലക്ഷ്മി.