നാരങ്ങാ നീര്​ മൂക്കിലൊഴിച്ചാൽ കോവിഡ്​ മാറുമെന്ന്​ ബി.ജെ.പി എം.പി; പരീക്ഷിച്ച അധ്യാപകൻ മരിച്ചു.

കർണാടക: നാരങ്ങാ നീര്​ മൂക്കിലിറ്റിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന്​ അവകാശപ്പെടുന്ന ബി.ജെ.പി നേതാവും മുൻ എം.പിയുമായ വിജയ് സാങ്കേശ്വരുടെ വിഡിയോ വിശ്വസിച്ച്​ പരീക്ഷണത്തിനിറങ്ങിയ സ്​കൂൾ അധ്യാപകന്​ ജീവൻ നഷ്​മായി.

‘മൂക്കിൽ രണ്ട് തുള്ളി നാരങ്ങ നീര് ഇറ്റിച്ചാൽ ശരീരത്തിൽ ഓക്സിജ​െൻറ അളവ്​ വർദ്ധിപ്പിക്കുകയും കോവിഡ് -19 അണുബാധ തടയുകയും ചെയ്യുമെന്ന്​ സാങ്കേശ്വർ ചാനലിൽ അവകാശപ്പെടുന്ന വിഡിയേ വൈറലായിരുന്നു.
ഇതു വിശ്വസിച്ചാണ്​ സിന്ധനൂർ താലൂക്കിൽ സർക്കാർ സ്​കൂൾ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടിൽ പരീക്ഷണം നടത്തിയത്​.

അടുത്തുള്ള കടയിൽ നിന്ന്​ നാരങ്ങ വാങ്ങുകയും ഓരോ മൂക്കിലും ഏതാനുതുള്ളികൾ മാലിപട്ടിൽ ഇറ്റിച്ചതായും പൊലീസ്​ വൃത്തങ്ങൾ പറയുന്നു. നാരങ്ങ നീരി​ന്റെ പ്രയോഗം അദ്ദേഹത്തിൽ ശ്വാസതടസമുണ്ടാക്കിയിരിക്കാമെന്നും അവർ സംശയിക്കുന്നു.
മൂക്കിനുള്ളിൽ നാരങ്ങ നീര് ഒഴിച്ച ശേഷം ബസവരാജ് രാവിലെ രണ്ടുതവണ ഛർദ്ദിച്ചു. തുടർന്ന് കുടുംബം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും മൂത്ത സഹോദരൻ വിരുപക്ഷഗ പറയുന്നു.

വിജയ് സാങ്കേശ്വർ ചാനലിൽ നാരങ്ങാ നീര്​ കോവിഡ്​ പ്രതിരോധിക്കുമെന്ന അവകാശവാദം ഉന്നയിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ഇപ്പോൾ അതുപരീക്ഷിച്ച്​ ഒരു അധ്യാപകൻ മരിച്ചതി​ന്റെ ഉത്തരവാദി ആരാ​ണെന്നാണ്​ സമൂഹം ചോദിക്കുന്നതെന്നും റൈച്ചൂർ താലൂക്ക് പ്രൈമറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ്​ നന്ദിഷ് പറയുന്നു.’ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവർ ഇത്തരം അശാസ്​ത്രീയ പരീക്ഷണങ്ങൾ അടിസ്ഥാനമാക്കി വാദങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ അധ്യാപക​ന്റെ മരണ കാരണം താൻ നിർദേശിച്ച നാരങ്ങ തെറാപ്പി മൂലമല്ലെന്നും രക്തസമ്മർദ്ദം മൂലമാണെന്നുമാണ്​ സാങ്കേശ്വർ പറയുന്നത്​. നാരങ്ങ നീര്​ കോവിഡിനെ പ്രതിരോധിക്കു​മെന്ന അവകാശവാദം തെറ്റാണെന്ന്​ ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. അത്തരം വ്യാജ ചികിത്സരീതികൾ ജീവൻ അപകടത്തിലാക്കുമെന്നും അവർ പറഞ്ഞു.

കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം അവശ്യത്തിന്​ ചികിത്സാ സംവിധാനം ലഭിക്കാത്തതിനെ തുടർന്ന് അശാസ്​ത്രീയമായ​ നാട്ടുചികിത്സകളെ ജനങ്ങൾ ആശ്രയിക്കുന്നത്​ വർദ്ധിച്ചിരിക്കുകയാണ്​.ആയുർവേദ കഷായങ്ങൾ മുതൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ വരെയാണ്​ ആളുകൾ പരീക്ഷിക്കുന്നത്​. സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ ഡോക്​ടർമാരുടെ കുറിപ്പുകളെ പലരും വിശ്വസിക്കുകയാണ്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.