മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി പുഴയിൽ മുങ്ങിമരിച്ചു. പാളാട് കൊടോളിപ്രം അമൃതാലയത്തിൽ അമൃത (25) ആണ് നായ്കാലി പുഴയിൽ മുങ്ങി മരിച്ചത്. ഇന്നലെ രാവിലെ നായ്കാലി ദുർഗാ ഭഗവതി ക്ഷേത്തിനടുത്തെ കുളക്കടവിന് സമീപമാണ് സംഭവം.
പുഴയിൽ മുങ്ങിപ്പോയ അയൽവാസിയായ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമൃത ചുഴിയിൽപ്പെടുകയായിരുന്നു. മുണ്ടേരി ഹയർസെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റന്‍റ് സി. ബാലകൃഷ്ണന്‍റെയും പാളാട് രമണിയുടെയും മകളായ അമൃത ബിഎഡ് വിദ്യാർത്ഥിനി കൂടിയാണ്. സഹോദരി: അനഘ.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







