എന്റെ അമ്മ മരിച്ചുപോകും, ദയവ് ചെയ്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുപോകരുത്; യു.പി പൊലീസിനോട് കേണപേക്ഷിച്ച് യുവാവ്.

എന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുത്. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്… സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയില്‍നിന്നുള്ള വാക്കുകളാണിത്. കോവിഡ് ബാധിതയായ അമ്മയ്ക്കു വേണ്ടി ഒരു മകന്‍ നടത്തുന്ന അപേക്ഷ. ഉത്തര്‍ പ്രദേശിലെ സാദറില്‍ ഒരു സ്വകാര്യ ആശുപത്രിക്കു മുന്നില്‍നിന്നുള്ളതാണ് ഈ കാഴ്ച.

THIS IS A REALLY HEART BREAKING VIDEO.
A MAN IS BEGGING IN FRONT OF POLICEMAN NOT TO TAKE A OXYGEN CYLINDER HE HAS ARRANGED FOR HIS MOM IN AGRA, UP.

THIS IS A TOTAL INHUMANE ACT BY THE POLICE.

IS THIS HOW YOU SHOULD TREAT YOUR FELLOW CITIZENS MR YOGI ? PIC.TWITTER.COM/Z4QTQSL5RY

— YOUTH CONGRESS (@IYC) APRIL 28, 2021

തിങ്കളാഴ്ച വൈകുന്നേരമാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുതെന്ന് അപേക്ഷിക്കുന്ന വ്യക്തിയുടെ അമ്മയെ ഈ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കയറ്റുന്നതിന് കാവല്‍നില്‍ക്കുന്ന പോലീസുകാരോടാണ് ഇദ്ദേഹം അഭ്യര്‍ഥിക്കുന്നത്. ദയവായി കൊണ്ടുപോകരുത്(ഓക്‌സിജന്‍ സിലിണ്ടര്‍). ഞാന്‍ എവിടെനിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കും? അമ്മയെ തിരികെ കൊണ്ടുവരുമെന്ന് എന്റെ കുടുംബത്തിന് വാക്കുകൊടുത്തിട്ടാണ് ഞാന്‍ ഇങ്ങോട്ടു വന്നത്- പി.പി.ഇ. കിറ്റ് ധരിച്ച യുവാവ് മുട്ടുകുത്തിനിന്ന് പോലീസുകാരോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം ഓക്‌സിജന്‍ നിറച്ച സിലിണ്ടറുകള്‍ പോലീസുകാര്‍ ആശുപത്രിയില്‍നിന്ന് കൊണ്ടുപോയെന്ന ആരോപണത്തിനെതിരെ ഉത്തര്‍ പ്രദേശ് പോലീസ് രംഗത്തെത്തി. രണ്ടുദിവസം മുന്‍പ് ആഗ്രയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുകയും ആളുകള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന സിലിണ്ടറുകള്‍ ആശുപത്രികള്‍ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു- ആഗ്ര എസ്.പി. പറഞ്ഞു.

उपाध्याय हॉस्पिटल के वायरल वीडियो, ऑक्सीजन की समस्या से ग्रसित व्यक्ति, खाली सिलेंडर को ले जाकर भरवाने की कोशिश व 1 व्यक्ति द्वारा पुलिस से सहायता हेतु सिलेंडर की मांग दर्शाते हुए, भ्रामक तरीके से पोस्ट किए गए वीडियो के खंडन के संबंध में #SPCITYAGRA द्वारा दी गई बाइट। @UPPOLICE PIC.TWITTER.COM/XSVVBN11KC

— AGRA POLICE (@AGRAPOLICE) APRIL 28, 2021

വീഡിയോയില്‍ കാണുന്ന രണ്ടുപേര്‍ കൊണ്ടുപോകുന്നത് കാലിയായ സിലിണ്ടറാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബന്ധുവിന് ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ച് നല്‍കണമെന്ന് പോലീസുകാരോട് അഭ്യര്‍ഥിക്കുകയാണ് വീഡിയോയില്‍ കാണുന്ന യുവാവ് ചെയ്യുന്നത്. ആരും ഓക്‌സിജന്‍ നിറച്ച സിലിണ്ടറുകള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നില്ല- എസ്.പി. കൂട്ടിച്ചേര്‍ക്കുന്നു.

ഇത്തരത്തിലുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ആളുകളില്‍ തെറ്റിദ്ധാരണ പരത്തുമെന്നും യു.പി. പോലീസ് പറഞ്ഞു. ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നതിനെ അപലപിക്കുന്നതായും യു.പി. പോലീസ് കൂട്ടിച്ചേര്‍ത്തു.

സ്പോട്ട് അഡ്മിഷന്‍

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23 ന്ഉച്ചയ്ക്ക് രണ്ടിനകംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടരുടെ

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്) കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് 1250 പവൻ കവർന്നു

ചെന്നൈയിലെ സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം 1250 പവൻ കവർന്നു.സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങൾ എത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള ആർകെ ജ്വല്ലറിയിലെ ജീവനക്കാരെ ആക്രമിച്ചാണു കവർച്ച. ഓ‍ർഡർ അനുസരിച്ച് വിതരണം ചെയ്യാനുള്ള സ്വർണവുമായി

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.

രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3

എം.എസ്.എം.ഇ ക്ലിനിക്ക് നാളെ

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന എം.എം.എസ്.ഇ ക്ലിനിക്ക് നാളെ (സെപ്റ്റംബര്‍ 16) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കും. കേന്ദ്ര സൂക്ഷ്മ, ചെറുകിട,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.