നേമത്ത് ശിവന്‍കുട്ടിയെ ജയിപ്പിച്ചതാര്..? കണക്കുകള്‍ കഥ പറയുന്നു.

തിരുവനന്തപുരം: ബി.ജെ.പിയുടെ നേമം അക്കൗണ്ട് പൂട്ടിയത് ആര്? ജയിച്ചത് സി.പി.എമ്മിന്റെ വി. ശിവന്‍കുട്ടി ആയതിനാല്‍ പിണറായി പറഞ്ഞത് പോലെ ആ അക്കൗണ്ട് ക്ലോസ് ചെയ്യപ്പെട്ടു. ആദ്യ ക്രെഡിറ്റ് സി.പി.എമ്മിന് തന്നെ. നേമത്തെ കരുത്തനാകാന്‍ എത്തിയ കെ. മുരളീധരന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അപ്പോഴും കുമ്മനത്തെ തോല്‍പിച്ചതില്‍ വലിയ പങ്ക് മുരളിയെ നിര്‍ത്തിയതിലൂടെ യു.ഡി.എഫിനുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല.

2016-നെ അപേക്ഷിച്ച് ഇത്തവണ ജയിച്ച വി. ശിവന്‍കുട്ടിക്കും രണ്ടാമതെത്തിയ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനും വോട്ട് കുറഞ്ഞപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന് വോട്ടുകള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചു.

എല്‍.ഡി.എഫിന് 3,305-ഉം ബി.ജെ.പിക്ക് 15,925 വോട്ടുമാണ് കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞത്. അതേസമയം, യു.ഡി.എഫിന് 22,664 വോട്ടുകളുടെ വര്‍ധനവുണ്ടായി.

2016-ല്‍ ബിജെപിക്ക് 67,813 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അത് 51,888 ആയി കുറഞ്ഞു. സി.പി.എമ്മിന് 2016-ല്‍ 59,142 വോട്ടായിരുന്നു ലഭിച്ചത്. ഇത്തവണ 55,837 വോട്ടായി കുറഞ്ഞു. വ്യത്യാസം 3,305 വോട്ട്. ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം 3,949. യു.ഡി.എഫിന് 13,860 വോട്ടുണ്ടായിരുന്നത് 36, 524 വോട്ടായി വര്‍ധിച്ചു.

കെ. മുരളീധരന്റെ വരവോടെ കോണ്‍ഗ്രസിന് വോട്ട് ഗണ്യമായി വര്‍ധിപ്പിക്കാനായതും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് കുറഞ്ഞിട്ടും വി. ശിവന്‍കുട്ടിയുടെ വിജയം ഉറപ്പാക്കിയതില്‍ നിര്‍ണായകമായി. രാജഗോപാലിനെ ജയിപ്പിച്ചത് യു.ഡി.എഫാണെന്ന സി.പി.എം. ആരോപണത്തിലെ കഴമ്പും ഇതിലുണ്ടെന്ന് കാണാനാകും. അങ്ങനെയാണെങ്കില്‍ ശിവന്‍കുട്ടിയെ ജയിപ്പിച്ചതും കോണ്‍ഗ്രസ് ആണെന്നു പറയേണ്ടി വരും.

ഫലത്തില്‍ തോറ്റെങ്കിലും ബി.ജെ.പിയിലേക്ക് ഒഴുകിയ വോട്ട് തിരികെയെത്തിക്കാന്‍ കെ. മുരളീധരനിലൂടെ യു.ഡി.എഫിനും കഴിഞ്ഞുവെന്ന് ആശ്വസിക്കാം. അതേസമയം, തങ്ങളുടെ വോട്ടുകള്‍ എന്നും അരക്കിട്ടുപ്പിക്കാന്‍ സി.പി.എമ്മിനായിട്ടുണ്ട് എന്നതാണ് അവരുടെ വിജയത്തിന്റെ പ്രധാന ഘടകം. 2006-ല്‍ മണ്ഡലത്തില്‍ ജയിച്ച യു.ഡി.എഫിന് 2011, 2016, 2021 തിരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള

മെത്താഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: എക്സൈസ് ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽമുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോ ഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈൽ എന്ന പാപ്പിയാണ്

മാനന്തവാടി രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി

മാനന്തവാടി രൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ്ബ് തൂങ്കുഴി (95) കാലം ചെയ്‌തു. ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികി ത്സയിലായിരുന്നു. 1930 ഡിസംബർ 13

ജെമിനി നാനോ ബനാന സാരി ട്രെൻഡ്! ഈ അപകടങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക, നിങ്ങളുടെ സ്വകാര്യത നഷ്‍ടപ്പെടുത്തരുത്

സോഷ്യൽ മീഡിയയിൽ എഐ ജനറേറ്റഡ് ഫോട്ടോകളുടെ ട്രെൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഗൂഗിൾ ജെമിനി നാനോ ബനാന എഐ ടൂൾ പുറത്തിറക്കിയിരുന്നു. നാനോ ബനാന എഐ 3ഡി ഫിഗറിൻ വളരെപ്പെട്ടെന്നാണ് ജനപ്രിയമായത്. നാനോ ബനാന എഐ

ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മാറ്റം, ആദ്യത്തെ 15 മിനിറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധം

ദില്ലി: പുതിയ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നടപ്പാകും. റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന്

പ്രസ് ക്ലബ്ബുകളിൽ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പ്രവേശനം:പത്രപ്രവർത്തക യൂണിയന് ഒമാക് നിവേദനം നൽകി

കൽപ്പറ്റ: സംസ്ഥാനത്ത് പത്രപ്രവർത്തക യൂണിയന് കീഴിലുള്ള പ്രസ് ക്ലബ്ബുകളിൽ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പ്രവേശന വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക് )വയനാട് ജില്ലാ കമ്മിറ്റി കേരള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.