സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നു; ലംഘിച്ചാല്‍ പിടിവീഴും.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള കർശന നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുന്നു. ലോക്ഡൗണിന് സമാനമായുള്ള നിയന്ത്രണങ്ങളാണ് ഞായറാഴ്ച വരെ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ തടഞ്ഞുനിർത്തിയായിരുന്നു കഴിഞ്ഞ ദിവസത്തെ പൊലീസ് പരിശോധന. ബസ്സിനുള്ളിലെ യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കുന്നത്. നിയന്ത്രണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അത്യാവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു.

നിയന്ത്രണങ്ങളെന്തെല്ലാം..? വിശദമായി വായിക്കാം…

അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം.

സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്‍റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം.

അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം

ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസ്ട്രേറ്റുമാർ പരിശോധന നടത്തും.

അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.

ഇത്തരം സ്ഥാപനങ്ങളിലെയും സംഘടനകളുടെയും ജീവനക്കാരുടെ യാത്ര അതാത് സ്ഥാപനങ്ങൾ അനുവദിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖ പ്രകാരം മാത്രം.

മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തണം. ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ- ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ കൈയിൽ കരുതണം.

ടെലികോം സർവീസ്, അടിസ്ഥാന സൗകര്യം, ഇന്‍റർനെറ്റ് സേവന ദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി യൂണിറ്റുകൾ എന്നിവ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് അതാത് സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം.

ഐടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ട ആളുകൾ മാത്രമേ ഓഫീസുകളിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കി നൽകണം.

രോഗികൾ, അവരുടെ കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യാം.

ആശുപത്രി ഫാർമസികൾ, പത്രമാധ്യമങ്ങൾ,ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങൾ, കള്ള് ഷാപ്പുകൾ എന്നിവയ്ക്ക് മാത്രം പ്രവർത്തിക്കാം.

വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.

ആളുകൾ പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.

എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ഉപയോഗിക്കണം.

രാത്രി ഒമ്പത് മണിക്കു മുമ്പ് കടകൾ അടയ്ക്കണം.

റസ്റ്റോറന്‍റുകളിലും ഭക്ഷണ ശാലകളിലും പാഴ്സൽ മാത്രമേ അനുവദിക്കൂ. ഇത്തരം കടകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.

ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങൾക്കായി പ്രവർത്തിക്കും. ബാങ്കുകൾക്ക് അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ആളുകൾ ഇന്‍റർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം.

ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ ഇതിൽ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കൽ യാത്രാ രേഖകൾ ഉണ്ടായിരിക്കണം.

വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.

റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.

അതിഥി തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിചെയ്യാം.

ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് എത്താം. എന്നാൽ ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.

എല്ലാതരത്തിലുമുള്ള സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.