പൊഴുതന കറുവൻതോട് സ്വദേശിയായ സൈനികൻ കശ്മീരിൽ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് മരിച്ചു. പണിക്കശ്ശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ സി.പി ഷിജി (45)യാണ് തിങ്കളാഴ്ച അപകടത്തിൽ മരിച്ചത്.
മൃതദേഹം നാളെ (മെയ് 6) ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
മാതാവ്: ശോഭന. ഭാര്യ: സരിത. മക്കൾ: അഭിനവ്, അമ്മു. സഹോദരൻ: ഷൈജു (സിവിൽ പോലീസ് ഓഫീസർ, കമ്പളക്കാട് )

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







