ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെയും കല്ലോടി ഇടവകയുടെയും വയനാട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സി.എം.എൽ റെഡ്- റെഡി റ്റു ഡൊണേറ്റ് എന്ന പേരിൽ നടക്കുന്ന രൂപതതല രക്തദാന ക്യാമ്പയിന്റെ ഉദ്ഘാടനം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ രക്തം ദാനം ചെയ്തു കൊണ്ട് നിർവ്വഹിച്ചു. രക്തം ദാനം ചെയ്യുന്നതിന് രൂപതയുടെ വിവിധ ഭാഗങ്ങളായ വയനാട് ,ചുങ്കക്കുന്ന്, നീലഗിരി ,നിലമ്പൂർ മേഖലകളിൽ ആയിരക്കണക്കിന് വ്യക്തികൾ തയ്യാറായി നിൽക്കുന്ന സാഹചര്യത്തിൽ സി.എം.എൽ റെഡിന്റെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്. രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കര ക്കാനയിൽ , പ്രസിഡന്റ് രഞ്ചിത്ത് മുതുപ്ലാക്കൽ, കല്ലോടി ഫൊറോന വികാരി ഫാ.ബിജു മാവറ, ഫാ നിധിൻ ആലക്കതടത്തിൽ,സജീഷ് എടത്തട്ടേൽ, ബിനിഷ് തുമ്പിയാംകുഴിയിൽ,ഷെബിൻ, ജോണ് സ്റ്റൈൻ,സി.ഡാരിയ എഫ്.സി.സി എന്നിവർ നേതൃത്വം കൊടുത്തു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.