ക്ഷീര വികസന വകുപ്പ് 2021-22 വര്‍ഷത്തേക്കുള്ള തീറ്റപ്പുല്‍കൃഷി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. തീറ്റപ്പുല്‍കൃഷിക്ക് പുറമെ യന്ത്രവല്‍ക്കരണം, ജലസേചനം, തരിശുനിലത്തിലെ കൃഷി, മക്കച്ചോള കൃഷി എന്നിവക്കും ധനസഹായം ലഭിക്കും. തീറ്റപ്പുല്‍കൃഷിക്ക് സെന്റിന് 11 രൂപ നിരക്കിലും മറ്റു ധനസഹായങ്ങള്‍ക്ക് 170 രൂപ വീതവും രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണം. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരുടെ പേര്, വിലാസം, കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം എന്നിവ ക്ഷീര സംഘങ്ങളില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യുകയും അപേക്ഷാ ഫോറം പൂരിപ്പിച്ച് മെയ് 20 ന് മുമ്പായി അതത് ക്ഷീര സംഘങ്ങളില്‍ നല്‍കണമെന്ന് ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടുക. കല്‍പ്പറ്റ -04936 206770,
മാനന്തവാടി-04935 244093, പനമരം -04935 220002, സുല്‍ത്താന്‍ ബത്തേരി -04936 222905.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ