വാര്‍ഷിക ധ്യാന യോഗത്തില്‍ പങ്കെടുത്ത നൂറിലധികം സിഎസ്‌ഐ പുരോഹിതര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നാറിലെ ധ്യാനകേന്ദ്രത്തിലായിരുന്നു യോഗം.
ഇവരിൽ രണ്ട് വൈദികര്‍ മരിച്ചു. 50 പേരുടെ നില ഗുരുതരവും അഞ്ചിലേറെ പേരുടെ നില അതീവ ഗുരുതരവുമാണ്.
ഏപ്രില്‍ 13 മുതല്‍ 17 വരെ നടന്ന യോഗത്തിൽ 350 പുരോഹിതര്‍ പങ്കെടുത്തിരുന്നു. കൊവിഡ് പ്രോട്ടകോളുകൾ പാലിക്കാതെ ആയിരുന്നു യോഗം.
ലക്ഷണങ്ങള്‍ കണ്ട് തിടങ്ങിയപ്പോൾ രൂപതയുടെ മെഡിക്കല്‍ കോളേജായ കാരക്കോണം മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിച്ചു. 150 പേർക്ക് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മധ്യകേരള ധ്യാനം മാറ്റിവച്ചിരുന്നു. എന്നാൽ ദക്ഷിണ കേരള ധ്യാനം രഹസ്യമായി നടത്തുകയായിരുന്നു.
പ്രോട്ടോകോളുകല്‍ പാലിച്ച് ധ്യാനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍ കിയിരുന്നു എന്ന് വൈദിക നേതൃത്വം പറയുന്നു.
അങ്ങനെ നടത്തുകയാണെങ്കിൽ യോഗത്തില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. പക്ഷേ ഇവിടെ പങ്കെടുത്തത് 350 വൈദികർ ആയിരുന്നു.
ഇവർ ബസിലാണ് മൂന്നാറിൽ എത്തിയത്. ഇവരുമായി സമ്പർക്കം പുലർത്താൻ സാധ്യത ഉള്ളവരുടെ കാര്യത്തിലും ഇപ്പോൾ ആശങ്കയുണ്ട്.