വര്‍ക്ക് ഫ്രം ഹോം കാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം…

കോവിഡ് കാലത്ത് നിരവധി സ്ഥാപനങ്ങളാണ് വർക്ക് ഫ്രം ഹോം എന്ന രീതി സ്വീകരിച്ചത്. ഓഫീസിൽ എത്തുന്നവരുടെ എണ്ണം കുറച്ച് രോഗവ്യാപന സാധ്യത കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഓഫീസിലെ സൗകര്യങ്ങളില്ലാത്ത വീടുകളിൽ ചിലർക്ക് ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരിപ്പിലും നിൽപ്പിലും വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം.

കംപ്യൂട്ടർ സ്ക്രീനിലേക്ക് കഴുത്ത് നേരെ പിടിച്ചുനോക്കുക

ജോലി ചെയ്യുന്നയാൾക്ക് അനുയോജ്യമായ തരത്തിൽ കംപ്യൂട്ടർ സ്ക്രീൻ സെറ്റ് ചെയ്ത് വയ്ക്കുക. സ്ക്രീനിന്റെ നിലയിൽ നിന്ന് താഴേക്ക് നോട്ടം പോകരുത്. സ്ക്രീൻ വശങ്ങളിലോ മറ്റോ വെച്ച് കഴുത്ത് ചെരിച്ച് നോക്കാൻ ഇടയാക്കരുത്. ഉപയോഗിക്കുന്നയാളുടെ കണ്ണിന്റെ ഉയരത്തിലുള്ള മേശയില്ലെങ്കിൽ ലാപ്ടോപ്പിന് താഴെ പുസ്തകങ്ങൾ കയറ്റിവെച്ച് ഉയരം ശരിയാക്കാം.

കംപ്യൂട്ടർ സ്ക്രീനിൽ നേരിട്ട് വെളിച്ചം വീഴരുത്

സ്ക്രീനിൽ നിന്നുള്ള ഗ്ലെയർ മൂലം കണ്ണിന് സ്ട്രെയിൻ ഉണ്ടാകാതിരിക്കാൻ സ്ക്രീനിൽ നേരിട്ട് വെളിച്ചം വീഴുന്നത് ഒഴിവാക്കണം. ജനാലയ്ക്ക് അഭിമുഖമായി ഇരുന്ന് ജോലി ചെയ്യരുത്. ഇത് വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറാനും കംപ്യൂട്ടർ സ്ക്രീനിലെ കാഴ്ചയ്ക്ക് മങ്ങലുണ്ടാകാനും ഇടയാക്കും.

പുസ്തകങ്ങൾ നോക്കുമ്പോഴും കഴുത്ത് വളയ്ക്കരുത്

ഐപാഡോ പുസ്തകങ്ങളോ എന്തുതന്നെയും ആയിക്കോട്ടെ അവയൊന്നും മേശയിൽ വെച്ച് കഴുത്ത് വളച്ച് വായിക്കരുത്. അവ സ്ക്രീൻ വെച്ചിരിക്കുന്ന നിലയിൽ തന്നെ വയ്ക്കുക. അതിനായി പ്രത്യേക സ്റ്റാൻഡുകളും വെർട്ടിക്കൽ ഡോക്യുമെന്റ് ഹോൾഡറുകളും ലഭ്യമാണ്.

കീബോർഡും മൗസും ഒരേ നിലയിൽ തന്നെ വയ്ക്കുക

സ്ക്രീനിന്റെ ഉയരം ശരിയാക്കാൻ ലാപ്ടോപ്പ് അല്പം മാറിയാണ് വയ്ക്കുന്നതെങ്കിൽ ഒരു എക്സ്റ്റേണൽ കീബോർഡും മൗസും ഉപയോഗിക്കുക. ഇവ ഉപയോഗിക്കുമ്പോൾ കൈകൾ ശരിയായ നിലയിലും നിവർന്നുമാണെന്ന് ഉറപ്പുവരുത്തുക. കൈയിൽ നിന്നുള്ള നാഡികൾ കഴുത്തിലൂടെയും തോളിലൂടെയും കൈമുട്ടിലൂടെയും കൈയുടെ മണിബന്ധത്തിലൂടെയും കടന്നുപോകുന്നുണ്ട്. കൈകൾ ശരിയായ നിലയിലാണെങ്കിൽ ഈ നാഡികൾക്ക് ഞെരുക്കം സംഭവിക്കില്ല. എന്നാൽ ഇവിടെ സ്ട്രെയിൻ ഉണ്ടായാൽ കഴുത്തിനും തോളുകൾക്കും സ്ട്രെയിൻ ഉണ്ടാകും.

5മൃദുവായ റിസ്റ്റ് റെസ്റ്റ് ഉപയോഗിക്കരുത്

കൈയുടെ മണിബന്ധത്തിന് ചുവടെ വയ്ക്കാൻ മൃദുവായ എന്തെങ്കിലും പാഡുകൾ വയ്ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതുമൂലം ഗുണമല്ല ദോഷമാണ് ഉണ്ടാവുക. ഇത് വിരലുകളിലെ ടെൻഡനുകൾക്കും മീഡിയൻ നാഡിക്കും ഞെരുക്കമുണ്ടാകാൻ ഇടയാകും. ഇത് കാർപ്പൽ ടണൽ സിൻഡ്രോം എന്ന രോഗാവസ്ഥ കൂടാൻ ഇടയാക്കും.

6വോയ്സ് റെക്കഗ്നിഷൻ ഉപയോഗിക്കാം

എപ്പോഴും ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കി മെയിലുകൾക്കും മറ്റും ഇടയ്ക്ക് വോയ്സ് റെക്കഗ്നിഷൻ ഉപയോഗിക്കാം. ഇത് കൈകൾക്ക് ആശ്വാസം നൽകാൻ സഹായിക്കും.

കസേരയിൽ നിവർന്നിരിക്കുക

ജോലി ചെയ്യുമ്പോൾ കസേരയിൽ മുന്നിലേക്ക് വളഞ്ഞിരിക്കരുത്. നട്ടെല്ലിന് സപ്പോർട്ട് കിട്ടുന്ന തരത്തിൽ വേണം ഇരിക്കാൻ. മൗസും കീബോർഡും കൃത്യമായി ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലായിരിക്കണം ഇരിക്കേണ്ടത്. കസേരയ്ക്ക് ലോവർ ബാക്ക് സപ്പോർട്ട് ഇല്ലെങ്കിൽ ഒരു കുഷ്യനോ തുണി മടക്കിയതോ വെച്ച് ഇരിപ്പ് ശരിയാക്കണം.

ഇരിക്കുമ്പോൾ കാലുകൾ നിലത്ത് തൊട്ടിരിക്കണം

ഇരിക്കുമ്പോൾ കാലുകൾ നിലത്ത് തൊട്ടിരിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ നിലത്ത് ഒരു ബോക്സ് വെച്ച് അതിനു മുകളിൽ കാലുകൾ കയറ്റി വെച്ചിരിക്കാം. കസേരയുടെ മുകളിലോ കാലുകൾക്ക് മേലയോ കാൽ കയറ്റിവെച്ചിരിക്കരുത്.

കിടക്കയിൽ ഇരുന്ന് ജോലി ചെയ്യരുത്

കിടക്കയിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ കാലുകൾ മടക്കിയിരിക്കാൻ സാധ്യത കൂടുതലാണ്. ഒപ്പം അങ്ങനെ മടക്കിയ കാലുകൾക്ക് മുകളിൽ ലാപ്ടോപ്പ് വയ്ക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സ്ക്രീനും കണ്ണുകളും തമ്മിലുള്ള ആരോഗ്യകരമായ നില പാലിക്കാൻ സാധിക്കില്ല. കിടക്കയിൽ ഇരിക്കുകയാണെങ്കിൽ ലാപ്ടോപ്പ് വയ്ക്കാൻ സാധിക്കുന്ന ഒരു ചെറിയ ടേബിൾ കിടക്കയിൽ വെച്ച് അതിനു മുകളിൽ ലാപ്ടോപ്പ് വെച്ച് ജോലി ചെയ്താൽ മതി. അപ്പോൾ സ്ക്രീനും കണ്ണുകളും കഴുത്തും തമ്മിലുള്ള നില കൃത്യമാകാൻ സഹായിക്കും.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785

അധ്യാപക നിയമനം

ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍)/ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ പ്രവര്‍ത്തിപരിചയം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താംക്ലാസാണ്

മെഡിക്കല്‍ ഓഫീസര്‍നിയമനം

ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി. എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍. എസ്)അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ഓഗസ്റ്റ് ഏഴ്

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.