ഇലക്കറികൾ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണ് ഇലക്കറികൾ. വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഇവയിൽ കലോറി കുറവാണ്. ഇലക്കറികൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ദിവസവും ഒരു കപ്പ് നൈട്രേറ്റ് അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ന്യൂ എഡിത്ത് കോവൻ യൂണിവേഴ്സിറ്റി (ഇസിയു) നടത്തിയ പഠനത്തിൽ പറയുന്നു.
ഓരോ വർഷവും 17.9 ദശലക്ഷം ആളുകളാണ് ഹൃദ്രോഗം മൂലം മരണമടയുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
50,000 ത്തിലധികം ആളുകളിൽ പഠനം നടത്തുകയായിരുന്നു. നൈട്രേറ്റ് അടങ്ങിയ പച്ചക്കറികൾ കഴിക്കുന്ന ആളുകൾക്ക് 12 മുതൽ 26 ശതമാനം വരെ ഹൃദ്രോഗ സാധ്യത കുറവാണെന്നും പഠനത്തിൽ കണ്ടെത്തി.