നാളെ മുതൽ ലോ​ക്ക്ഡൗ​ണ്‍ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇവയെല്ലാം…

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. നാളെ മു​ത​ൽ 16 വ​രെ ഒ​ന്പ​തു ദി​വ​സ​ത്തേ​യ്ക്കാ​ണ് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ:

അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി 7.30 വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം

ബാ​ങ്ക്, ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ പ്ര​വ​ർ​ത്തി​ക്കാം.

ബേ​ക്ക​റി, പ​ഴം, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന, ഇ​റ​ച്ചി, മീ​ൻ ക​ട​ക​ൾ തു​റ​ക്കാം.

ഭ​ക്ഷ​ണം, മ​രു​ന്ന്, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ക്കും.

പൊ​തു​ഗ​താ​ഗ​ത്തി​നും നി​യ​ന്ത്ര​ണം

റോ​ഡ്-​ജ​ല​ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തും.

ആ​ശു​പ​ത്രി​യി​ലേ​ക്കും വാ​ക്സി​നേ​ഷ​നാ​യും പോ​കു​ന്ന​വ​രു​ടെ വാ​ഹം ത​ട​യി​ല്ല.

വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യാ​ത്ര​ക​ൾ​ക്കും ത​ട​സ​മി​ല്ല.

അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ടാ​ക്സി സ​ർ​വീ​സ് ഉ​പ​യോ​ഗി​ക്കാം.

ച​ര​ക്കു​നീ​ക്ക​ത്തി​നും ത​ട​സ​മി​ല്ല.

ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യാ​കാം.

പെ​ട്രോ​ൾ പ​ന്പു​ക​ളും ഗ്യാ​സ് സ്റ്റേ​ഷ​നു​ക​ളും തു​റ​ക്കാം.

പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ൽ ക​രു​ത​ണം.

അ​വ​ശ്യ​സ​ർ​വീ​സി​ലു​ള്ള ഓ​ഫീ​സു​ക​ൾ​ക്ക് മാ​ത്രം പ്ര​വ​ർ​ത്തി​ക്കാം.

ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ​വ​രു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാം.

കാ​ർ​ഷി​ക മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക​ൾ​ക്ക് ചു​രു​ങ്ങി​യ തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കാം.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.

എ​ല്ലാ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്കും നി​രോ​ധ​നം.

മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച വി​വാ​ഹ​ത്തി​ന് പ​ര​മാ​വ​ധി 30 പേ​ർ മാ​ത്രം.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ര​മാ​വ​ധി 20 പേ​ർ.

കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക് ത​ട​സ​മി​ല്ല.

വാ​ഹ​ന വ​ർ​ക്ക് ഷോ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കാം.

കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല.

ഐ​ടി അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി തു​റ​ക്കാം.

മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ അ​ഞ്ച് പേ​ർ​ക്ക് ജോ​ലി ചെ​യ്യാം.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.