ഇന്നലെ രാത്രി മുതൽ യാത്രാ പാസിന് അപേക്ഷിക്കാനുള്ള സംവിധാനം റെഡിയായതോടെ പാസിനായി വന്‍ തിരക്ക്. 40,000ത്തിലധികം പേരാണ് ഒറ്റ രാത്രി കൊണ്ട് അപേക്ഷിച്ചത്.
എന്നാൽ അപേക്ഷിച്ച ആളുകളിൽ ഭൂരിഭാഗവും അനാവശ്യ യാത്രക്കാർ ആണെന്നാണ് പോലീസ് പറയുന്നത്. ഇങ്ങനെ ഉള്ളവർക്ക് പാസ് നൽകില്ലെന്നും, അത്യാവശ്യ ഘട്ടങ്ങളിലുള്ള യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു. വീട്ടുജോലിക്കാര്‍ക്കും ദിവസ വേതനത്തിന് തൊഴിൽ ചെയ്യുന്നവർക്കും പാസ് അനുവദിക്കും. നിർമ്മാണ തൊഴിലാളികൾക്ക് വേണ്ടി ഉടമ പ്രത്യേക വാഹനം തയ്യാറാക്കണം.
നാളെ മുതൽ പരിശോധനക്കായി കൂടുതൽ പോലീസിനെയും വിന്യസിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.