മുടിയിൽ പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിഴച്ചു, കരയാൻ ശ്രമിച്ചപ്പോൾ ഷാൾ തിരുകി ; യുവതിയെ ആക്രമിച്ച രീതി വിവരിച്ച് ബാബുക്കുട്ടൻ.

ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതി ബാബുക്കുട്ടനുമായി അന്വേഷണ സംഘം തെളിവെടുപ്പു തുടങ്ങി. സംഭവം നടന്ന ട്രെയിനിലെ ഡി9 കോച്ചിലും സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ച കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും ഇന്നലെ തെളിവെടുത്തു. കുറ്റകൃത്യം നടത്തിയ രീതി പ്രതി അന്വേഷണ സംഘത്തിനു മുന്നില്‍ വിവരിച്ചു.

ഡി10 കോച്ചില്‍ യാത്ര ചെയ്തിരുന്ന പ്രതി മുളന്തുരുത്തി സ്റ്റേഷനില്‍ ഇറങ്ങി മറ്റു കോച്ചുകള്‍ നിരീക്ഷിച്ച ശേഷം യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞു ഡി9 കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. 6 വാതിലുകളുള്ള കോച്ചിന്റെ മുന്‍വശത്തെ വാതിലിലൂടെ കയറിയ ബാബുക്കുട്ടന്‍ എല്ലാ വാതിലുകളും അടച്ചു.

ഇതിനിടയില്‍ യുവതി മധ്യഭാഗത്തുള്ള വാതില്‍ തുറന്നു. അവസാന വാതിലും അടച്ചശേഷം തിരിച്ചു യുവതിയുടെ അടുത്തേക്കു വന്നു മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് പുറത്തേക്കെറിഞ്ഞു.

മുടിയില്‍ പിടിച്ചു മാലപൊട്ടിച്ചെടുത്തു സ്ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി വളയും ബാഗും കൈവശപ്പെടുത്തി. തുടര്‍ന്നു വീണ്ടും മുടിയില്‍ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ യുവതി കുതറിമാറി രക്ഷപ്പെടാനായി വാതിലിലെ പടിയില്‍ ഇറങ്ങി കമ്പിയില്‍ തൂങ്ങി നിന്നു. ഈ സമയം യുവതി ഉറക്കെ കരഞ്ഞപ്പോള്‍ വായില്‍ ഷാള്‍ തിരുകിയെന്നാണു പ്രതി അന്വേഷണ സംഘത്തോടു പറഞ്ഞത്. തുടര്‍ന്നുള്ള ചെറുത്തു നില്‍പ്പിനിടെയാണു യുവതി ട്രെയിനില്‍ നിന്നു വീണത്. പിന്നീടു പ്രതി യുവതിയുടെ ബാഗിലുണ്ടായിരുന്ന പാത്രത്തിലെ ഭക്ഷണം കഴിച്ചു. ബാഗില്‍ നിന്നു കണ്ണടയും പണവും എടുത്തു. ഈ കണ്ണട വച്ചായിരുന്നു തുടര്‍ന്നുള്ള യാത്ര.

ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസില്‍ വച്ചായിരുന്നു ആശ ക്രൂരമായ ആക്രമണത്തിന് ഇരയായത്. കുറ്റകൃത്യത്തിനു ശേഷം ട്രെയിനില്‍ യാത്ര തുടര്‍ന്ന ബാബുക്കുട്ടന്‍ ചെങ്ങന്നൂരിലെത്തിയപ്പോള്‍ പൊലീസ് പരിശോധിക്കുന്നതു കണ്ടു തൊട്ടടുത്ത സ്റ്റേഷനായ മാവേലിക്കരയില്‍ ഇറങ്ങി കടന്നുകളഞ്ഞതായി വെളിപ്പെടുത്തി. ഇവിടെ നിന്നു ബസില്‍ കരുനാഗപ്പള്ളിയിലെത്തി സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ കഴിഞ്ഞില്ല. സ്വര്‍ണം പണയം വയ്ക്കാന്‍ ബാബുക്കുട്ടനെ മറ്റാരോ സഹായിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. പ്രതിയെ ഇന്നു മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലെത്തിച്ചു തെളിവെടുക്കും.

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; ഇന്നും ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ

‘ഹൈഡ്രജൻ ബോംബ് അല്ല;തെരഞ്ഞെടുപ്പ് കമ്മീഷണർ ചില വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുന്നു’;രാഹുൽഗാന്ധി

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ വാര്‍ത്താസമ്മേളനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ചില

നാടകീയതകള്‍ക്കൊടുവില്‍ പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍; വീണ്ടുമൊരു ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുന്നു.

വിവാദങ്ങള്‍ക്കിടെ വീണ്ടുമൊരു ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. സെപ്റ്റംബര്‍ 21 ഞായറാഴ്ചയാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നടന്ന

75ലും ചെറുപ്പം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യത്തിന്റെ രഹസ്യം

30 കഴിഞ്ഞതും മുട്ടുവേദന, കിതപ്പ് എന്നെല്ലാം പരാതി പറയുന്നവരാണോ നിങ്ങള്‍..പ്രായം വെറും നമ്പറല്ലേ എന്ന് ചോദിച്ച് ചുറുചുറുക്കോടെ ജീവിക്കുന്നവരോട് അല്പം അസൂയ തോന്നിയിട്ടുമില്ലേ..എന്താണ് അവരുടെ ആ ഉന്മേഷത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ. ചിട്ടയായ ജീവിതശൈലിയാണ്

വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.

വെള്ളമുണ്ട കട്ടയാട് സ്വദേശി ചേരാംകണ്ടി മൊയ്‌തു(63) ആണ് മരിച്ചത്. സെപ്റ്റംബർ 9ന് കോറോത്ത് വച്ച് ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൊയ്‌തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: ആസ്യ. മക്കൾ:

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.