ഓട്ടോറിക്ഷകളെ ആംബുലന്‍സാക്കാന്‍ കേരളവും

കൊവിഡ് രോഗബാധ വ്യാപകമാകുന്ന സഹചര്യത്തില്‍ രോഗികൾക്കായി ഓട്ടോറിക്ഷകളും ആംബുലൻസായി സജ്ജീകരിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. രോഗികൾക്ക് ഓക്സിജൻ നല്‍കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓട്ടോറിക്ഷകള്‍ വാർഡ് തലത്തില്‍ ഒരുക്കാനാണ് നീക്കം. ഇവ ഓടിക്കാൻ സന്നദ്ധരായ ഡ്രൈവർമാരെ കണ്ടെത്താൻ തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഒട്ടോറിക്ഷ തൊഴിലാളിസംഘടനകളുടെയും സഹായത്തോടെ മോട്ടോർവാഹന വകുപ്പ് ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ ഓട്ടോ ഡ്രൈവർമാരുടെ സ്‍മാര്‍ട്ട് ഫോണുകൾ ജില്ലാതല കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കും. ഫോണിലെ ജി പി എസ് സംവിധാനം ഉപയോഗിച്ച് ഇവർ എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ നിന്ന് കണ്ടെത്താം. കിടപ്പുരോഗികൾ അല്ലാത്തവരെ ഓട്ടോറിക്ഷകളിൽ ആശുപത്രികളിലേക്കു മാറ്റും. എറണാകുളത്താണ് പദ്ധതി ആദ്യം നടപ്പാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആംബുലൻസുകളുടെ ദൗർലഭ്യം ഇതിലൂടെ പരിഹരിക്കാനാവു എന്നാണ് അധികൃതര്‍ കരുതുന്നത്.

അതേസമയം രോഗികളെ സഹായിക്കുന്നതിനായി ദില്ലിയിൽ ഓട്ടോ ആംബുലൻസുകൾ സേവനം നടത്തിത്തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരിയ രോഗലക്ഷണങ്ങളുള്ള രോഗികൾക്ക് ആശുപത്രിയിലെത്താൻ ഈ ഓട്ടോ ആംബുലൻസുകളുടെ സഹായം തേടാവുന്നതാണ്. ആംബുലൻസായി രൂപമാറ്റംവരുത്തിയ 10 മുച്ചക്ര വാഹനങ്ങളാണ് നിലവിൽ ദില്ലിയിൽ സർവീസ് നടത്തുന്നത്. ആംബുലൻസാക്കി മാറ്റിയ ഈ ഓട്ടോറിക്ഷകളിൽ ഓക്സിജൻ സിലിണ്ടറുകളും സാനിറ്റൈസറുകളും ലഭ്യമാണ്. കൃത്യമായ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ഡ്രൈവർമാർക്ക് പി പി ഇ കിറ്റുകളും നൽകിയിട്ടുണ്ട്. നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരും രക്തത്തിലെ ഓക്സിജൻ പൂരിതനില 85 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ ഉള്ളവരുമായ രോഗികളെ അടുത്തുള്ള ആശുപത്രികളിലെത്തിക്കുക എന്നതാണ് ഈ പ്രത്യേകതരം സർവീസിലൂടെ ലക്ഷ്യമിടുന്നത്. സമാനമായ 20 ഓട്ടോ ആംബുലൻസുകൾ കൂടി രാജ്യ തലസ്ഥാനത്തിന്റെ നിരത്തിലിറക്കാൻ ബന്ധപ്പെട്ട അധികൃതർ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നേരത്തെ മുംബൈ നഗരത്തിൽ കോവിഡ് രോഗികളെ സഹായിക്കാനായി സ്വന്തമായി ഓട്ടോ ആംബുലൻസ് ഒരുക്കിയ അധ്യാപകനും വാർത്തകളില്‍ ഇടംപിടിച്ചരുന്നു. നഗരത്തില്‍ ആംബുലൻസുകളുടെ അഭാവം നേരിടുന്ന സാഹചര്യത്തിലാണ് ദത്താത്രയസാവന്ത് എന്ന അധ്യാപകൻ ഓട്ടോ ആംബുലൻസുമായി രംഗത്തെത്തിയത്. പി പി ഇ കിറ്റ്ധരിച്ചുംമറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുമാണ് സാവന്ത് കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. ഘട്ട്കോപ്പർ സ്വദേശിയായ സാവന്ത് ജ്ഞാനേശ്വർ വിദ്യാമന്ദിർ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ തന്റെ ജീവനോപാധിയായ ഓട്ടോ ആംബുലൻസാക്കി മാറ്റിയ ജാവേദ് എന്ന യുവാവും ശ്രദ്ധേയനായിരുന്നു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.