ആഘോഷം കാരുണ്യ പ്രകാശനമാകണം. കേരള മുസ്ലിം ജമാഅത്ത്

പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ നാട് കടന്നുപോകുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും മരുന്നും ഭക്ഷണവും ലഭിക്കാത്ത മനുഷ്യരെ ചേർത്തുപിടിച്ചുമാണ് പെരുന്നാളാഘോഷിക്കേണ്ടതെന്ന് കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി ഈദ് സന്ദേശത്തിൽ പറഞ്ഞു. സഹജീവികളുടെ കണ്ണീരൊപ്പാനുള്ള അവസരമായാണ് പെരുന്നാളിനെ കാണേണ്ടത്.
വിശുദ്ധ റമളാനിലെ ശീലങ്ങളും അച്ചടക്കവും ജീവിതത്തിലുടനീളം അനുവർത്തിക്കാൻ സാധിക്കണം. വിശപ്പിന്റെ വിലയറിഞ്ഞ വിശ്വാസികൾക്ക് ചുറ്റിലും വിശന്നിരിക്കുന്ന മനുഷ്യരെ അവഗണിക്കാനാകില്ല. അവർക്ക് വേണ്ടിയാകട്ടെ ഈ വർഷത്തെ പെരുന്നാൾ.

കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാതലത്തിൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ഒത്തുചേരലുകളെക്കാളും പ്രധാനം മനുഷ്യജീവനാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം പെരുന്നാളാഘോഷം. ആയിരക്കണക്കിന് മനുഷ്യർ കോവിഡിൻ്റെ ദുരിതങ്ങളുമായി കഴിയുമ്പോൾ അവരുടെ വേദനകൾ പങ്കിടാൻ വിശ്വാസിക്ക് ബാധ്യതയുണ്ട്. ഇസ്‌ലാം കാരുണ്യമാണെന്ന ബോധനം നെഞ്ചേറ്റുമ്പോഴാണ് നമ്മുടെ ആഘോഷം സാർഥകമാകുന്നത്.
ഓൺലൈൻ യോഗത്തിൽ പ്രസിഡൻ്റ് കെ.ഒ അഹ്മദ്കുട്ടി ബാഖവിഅദ്യക്ഷതവഹിച്ചു.ജനറൽ സെക്രട്ടറി എസ്.ശറഫുദ്ദീൻ.വി.എസ്.കെ.തങ്ങൾ,കെ.എസ് മുഹമ്മദ്സഖാഫി,മുത്തുക്കോയതങ്ങൾ,സി.എച്ച് നാസർ മാസ്റ്റർ,പി.സി അബുശദാദ്,കെ.അബ്ദുൽസലാം ഫൈസി,എ.അന്ത്രു ഹാജി,ഇ.പി.അബ്ദുല്ല സഖാഫി,യു.പി.അലി ഫൈസി സംസാരിസംസാരിച്ചു.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഒപി സേവനം

മേപ്പാടി: കുട്ടികളിൽ മഴക്കാല രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 ആഗസ്റ്റ് 31 വരെ ശിശുരോഗ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും വൈദ്യ പരിശോധന സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8111885061

കുടിശ്ശിക 31 വരെ അടയ്ക്കാം

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ജൂലൈ 31 വരെ കുടിശ്ശിക അടയ്ക്കാന്‍ അവസരം. കുടിശ്ശികയുള്ള തൊഴിലാളികള്‍ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 206355.

ജില്ലയിലെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ മൂന്നാമത്തെ മാ കെയര്‍ സെന്റര്‍ പുല്‍പ്പള്ളി ജയശ്രീ സ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെയെല്ലാം ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.