മുട്ടിൽ പഞ്ചായത്ത് 19 വാർഡുകളിലെ ആശാവർക്കർമാർക്ക് ഓണസമ്മാനം വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എൻകെകെ റഷീദ് നിർവഹിച്ചു. മുട്ടിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോയി തൊട്ടിതറ അധ്യക്ഷത വഹിച്ചു. വടകര മുഹമ്മദ്, വിനു തോമസ്,എം.ഒ ദേവസ്യ,മുസ്തഫ പൈതോത്ത്,ലത്തീഫ് കക്കറത്ത്,സുന്ദർരാജ് എടപ്പട്ടി, ഫൈസൽ എം.പി സിറാജ്.വി, ചന്ദ്രിക കൃഷ്ണൻ, ശ്രീദേവി ബാബു, നസീമ.എം, അഷ്റഫ് മാനത്ത്,ഷിജു ഗോപാലൻ,ഫൈസൽ പാപ്പിന,ഇഖ്ബാൽ, സതീശൻ പാലോറ, അമീൻ മുട്ടിൽ,കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,