അടച്ചു പൂട്ടിയ വിദ്യാലയവും, സൗഹൃദങ്ങളും, ഉല്ലാസയാത്രകളും മഹാമാരിയിൽ അന്യം നിന്നുപോയപ്പോൾ പoനം ഓൺലൈനായി മാറിയത് കുട്ടികളിൽ നിരവധി ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചത്. ഇത്തരത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്ന് പറയാനും, അനുയോജ്യമായ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് അവരെ ജീവിതത്തിലെ സന്തോഷങ്ങളിലേക്കും പ്രതീക്ഷയിലേക്കും കൈ പിടിച്ച് ഉയർത്താനുമായിട്ടുള്ള ഒരു പദ്ധതിയാണ് സംസ്ഥാന സർക്കാർ ആരംഭിച്ച ‘ചിരി’.
18 വയസ്സിനു താഴെയുള്ള ഏതൊരു കുട്ടിക്കും “ചിരി ” ഹെൽപ് ലൈൻ നമ്പറായ 9497900 200 ലേക്ക് വിളിക്കാവുന്നതാണ്. കുട്ടികളുടെ എന്തു തന്നെ വിഷമതകളായാലും ചിരിയിലേക്കു വിളിക്കുന്നതോടെ പരിഹാരം കാണാം. ജില്ലാതല ടീമിൽ കൗൺസലിംഗ് ട്രെയിനിംഗ് ലഭിച്ച 15 എസ്പിസി കാഡറ്റുകളുള്ള പീർ മെൻൻ്റെഴ്സ് ഗ്രൂപ്പും, 3 ടീച്ചറും, 2 ഒആർസി ട്രെയിനർമാരും, ഉൾപ്പെടുന്ന എൽഡെർ മെൻൻ്റെഴ്സും 2 സൈക്കോളജിസ്റ്റ് 2 സൈക്യാട്രിസ്റ്റ് എന്നിവരും ഉൾപ്പെടുന്നുണ്ട്.

അപേക്ഷ ക്ഷണിച്ചു.
മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്







