തലപ്പുഴ:പേരിയ ചോയിമൂല കോളനിയില്‍ മാവോയിസ്റ്റുകളെത്തിയതായി തലപ്പുഴ സ്റ്റേഷനില്‍ പരാതി ലഭിച്ചു. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത് . കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാടുകളിലേക്ക് മടങ്ങിയെന്നാണ് പറയുന്നത്.ആയുധ ധാരികളായ സ്ത്രീ ഉള്‍പ്പെടെയുള്ള മൂന്ന് പേര് വീട്ടിലേക്ക് വന്നതായും, മറ്റ് മൂന്ന് പേര് പുറത്ത് കാത്ത് നിക്കുന്നുണ്ടെന്നും മാവോയിസ്റ്റുകള്‍ പറഞ്ഞതായും വീട്ടുകാര്‍ പറഞ്ഞു.വീട്ടിലെത്തിയ സംഘം ഭക്ഷണം വാങ്ങി കഴിച്ചതായും, അരിയും പലചരക്ക് സാധനവും കൊണ്ടു പോയതായും വീട്ടുകാര്‍ പറയുന്നു.കൂടാതെ കൈയിലുള്ള മൊബൈല്‍ ഫോണും മറ്റും ചാര്‍ജ് ചെയ്തുവെന്നും പറയുന്നു.

നേരിയ ആശ്വാസം, സ്വർണവിലയിൽ ഇടിവ്; അഞ്ച് ദിവസത്തിനുശേഷം വില താഴേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയാണ്. ഇന്നലെ 120 രൂപ