ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്ന കൽപ്പറ്റ ബൈപ്പാസ് റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ റോഡിൽ ഗതാഗത യോഗ്യമല്ലാതായിക്കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് റോഡുകളിലെ ഗർത്തങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാണ്. ഒരു വർഷം മുൻപ് ഇത്തരത്തിൽ വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. മാനന്തവാടി, ബത്തേരി ഭാഗങ്ങളിൽ നിന്ന് വരുന്ന ചരക്ക് വാഹനങ്ങളടക്കം കൽപ്പറ്റ നഗരത്തിൽ പ്രവേശിക്കാതെ പോകുവാനുള്ള എളുപ്പ വഴിയും കൂടിയാണിത്. നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതും ഈ ബൈപ്പാസ് റോഡിലൂടെയാണ്. റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടത്തിൽ പെടുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

നേരിയ ആശ്വാസം, സ്വർണവിലയിൽ ഇടിവ്; അഞ്ച് ദിവസത്തിനുശേഷം വില താഴേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയാണ്. ഇന്നലെ 120 രൂപ