കഴിഞ്ഞ ദിവസം നടത്തിയ 69 പേരുടെ ആൻറിജൻ പരിശോധനയിലായിരുന്നു 8 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മീനങ്ങാടിയിൽ ഒരാഴ്ചക്കിടെ നടന്ന ആൻറിജൻ ടെസ്റ്റിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 23 ആയി. ഇതിൽ 20 പേർ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെയും, 3 പേർ പഞ്ചായത്തിന് പുറത്തുള്ളവരുമാണ്. ഓഗസ്റ്റ് 26 നാണ് മീനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് 28 ന് നടന്ന ആൻ്റിജൻ പരിശോധനയിൽ സ്ഥാപനത്തിലെ 7 പേർക്കും, 29 ന് സാധനങ്ങൾ കയറ്റി ഇറക്കുന്നതിന് വന്ന ചുമട്ടുതൊഴിലാളിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ജാഗ്രതയുടെ ഭാഗമായി മീനങ്ങാടി ടൗണുൾപ്പെടുന്ന നിശ്ചിത ഭാഗങ്ങളെ കണ്ടെയ്മെൻറ് സോൺ ആക്കി. ഇന്നലെ മീനങ്ങാടി സി.എച്ച്.സി യിൽ നടന്ന ആൻ്റിജൻ പരിശോധനയിലാണ് 3 വയസ്സുള്ള കുട്ടിയുൾപ്പടെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം തന്നെ മീനങ്ങാടി പഞ്ചായത്ത് പരിധിയിൽ 500 ടെസ്റ്റ് നടത്തിയതായും, വരുംദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്നും മീനങ്ങാടി ഹെൽത്ത് ഓഫീസർ അറിയിച്ചു. ഇതോടെ മീനങ്ങാടിയിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പും പോലീസും.

നേരിയ ആശ്വാസം, സ്വർണവിലയിൽ ഇടിവ്; അഞ്ച് ദിവസത്തിനുശേഷം വില താഴേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയാണ്. ഇന്നലെ 120 രൂപ