പാടെ തകർന്ന് കൽപ്പറ്റ ബൈപ്പാസ്

ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്ന കൽപ്പറ്റ ബൈപ്പാസ് റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ റോഡിൽ ഗതാഗത യോഗ്യമല്ലാതായിക്കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് റോഡുകളിലെ ഗർത്തങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാണ്. ഒരു വർഷം മുൻപ് ഇത്തരത്തിൽ വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. മാനന്തവാടി, ബത്തേരി ഭാഗങ്ങളിൽ നിന്ന് വരുന്ന ചരക്ക് വാഹനങ്ങളടക്കം കൽപ്പറ്റ നഗരത്തിൽ പ്രവേശിക്കാതെ പോകുവാനുള്ള എളുപ്പ വഴിയും കൂടിയാണിത്. നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതും ഈ ബൈപ്പാസ് റോഡിലൂടെയാണ്. റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടത്തിൽ പെടുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ട്രെയിനുകളില്‍ മദ്യകുപ്പിയുമായി യാത്രചെയ്യാമോ? നിയമങ്ങളറിയാം, നിയന്ത്രണങ്ങളും

ബസ്സുകള്‍ വിമാനങ്ങള്‍ എന്നിവയെ അപേക്ഷിച്ച് യാത്രചെയ്യാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന സൗകര്യപ്രദമായ മാര്‍ഗ്ഗമാണ് ട്രെയിന്‍. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സൗകര്യത്തിനായി പല പുതിയ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍

കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി

എല്ലാ വോട്ടർമാരും ശ്രദ്ധിക്കുക! എസ്ഐആർ ഓൺലൈൻ വഴിയുള്ള സബ്മിഷൻ ഇന്ന് മുതൽ, കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9ന്

കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും.

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കൊളഗപ്പാറ: സുൽത്താൻ ബത്തേരി കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയിൽ താമസിക്കുന്ന അച്ചാരുകുടിയിൽ റോയ് മേഴ്‌സി ദമ്പതിക ളുടെ മകൻ ഡോൺ റോയ് (24) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Facebook

ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം;കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

മാനന്തവാടി: എരുമതെരുവിലെ ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി സ്വദേശികളായ എരുമത്തെരുവ്, തച്ചയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.