അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് വരെ നേരിട്ടുള്ള ഇലക്ഷന്‍ ഹിയറിംഗ് ഉണ്ടായിരിക്കുന്നതല്ലെന്ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വോട്ട് ചേര്‍ക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ ഫോറം നമ്പര്‍ 4, താമസം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ ഫോണ്‍ നമ്പര്‍ സഹിതം പഞ്ചായത്തിന്റെ ഇ-മെയില്‍ വിലാസത്തില്‍ (ambalavayalgp@gmail.com) സമര്‍പ്പിക്കണം.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.