അധ്യാപക ദിനത്തിൽ ഗുരുവന്ദനവുമായി യൂത്ത് കോൺഗ്രസ്

വാളാട്:അധ്യാപക സമൂഹത്തിന്റെ മാർഗദർശിയായ മുൻ രാഷ്ട്രപതി ഡോ എസ്.രാധാകൃഷ്ണന്റെ ജന്മദിനം, സെപ്റ്റംബർ-5 അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപക ദമ്പതികളെ ആദരിച്ചു കൊണ്ട് ഗുരുവന്ദനവുമായി യൂത്ത് കോൺഗ്രസ്.മാനന്തവാടി നിയോജക മണ്ഡലം തല ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അധ്യാപകനുമായ എ.പ്രഭാകരൻ മാസ്റ്ററേയും സുഭദ്ര ടീച്ചറേയും അവരുടെ ഭവനത്തിൽ പോയി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് വാളാട് പൊന്നാടയണിയിച്ച് നിർവഹിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.ശ്യാംരാജ്, വിശാഖ്,സ്കറിയ തുടങ്ങിയവർ സംബന്ധിച്ചു.
മണ്ഡലം തലങ്ങളിൽ നടത്തിയ ചടങ്ങുകൾ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ മുസ്തഫ എറമ്പയിൽ,റോബിൻ പനമരം,കുമാരി.എ.ബിജി തുടങ്ങിയവർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ടുമാരായ ഫൈസൽ ആലമ്പാടി,ജോബി പുതുശേരി,റഹീസ് എൻ.കെ,നിതിൻ,സാലിഹ്,സച്ചിൻ,ജയരാജൻ, അൻസാർ,ജോയ്സ്,അരുൺ,വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി

സിപിഎമ്മിലെ നികത്താനാകാത്ത `യെച്ചൂരി മാജിക്’, സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഇന്ന് ഒരു വർഷം

സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യെച്ചൂരിയുടെ വിയോഗം ഉണ്ടാക്കിയ നേതൃപ്രതിസന്ധി ദേശീയതലത്തിൽ സിപിഎമ്മിന് ഇന്നും പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ നീക്കങ്ങളിലും യെച്ചൂരി മാജിക്കിന്റെ

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ്നെല്ലെടത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ

അധ്യാപക നിയമനം

കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം യുനിസെഫിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് ഡിസ്ട്രിക്ട് പദ്ധതിയിലേക്ക് ഫീല്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍/ ടൂറിസം മേഖലയില്‍ വി.എച്ച്.എസ്.ഇ/ഹയര്‍സെക്കന്‍ഡറി എന്‍എസ്‌ക്യൂഎഫ് പാസുമുള്ള

ലൈബ്രേറിയൻ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്തിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ലൈബ്രേറി സയൻസിൽ കേരള പബ്ലിക് എക്സാമിനേഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റ്, ലൈബ്രേറി സയൻസിൽ കേരള ഗ്രന്ഥശാല സംഘത്തിന്റെ സർട്ടിഫിക്കറ്റ് /തത്തുല്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.