രണ്ടേനാൽ:എടവക രണ്ടേനാൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കനിവ് റിലീഫ് സെന്ററിലേക്ക് കനിവ് ദുബൈ ചാപ്റ്റർ സംഭാവന നൽകിയ ബൈ പാപ് മെഷീൻ അഡ്ജസ്റ്റബിൾ കട്ടിൽ എന്നിവയുടെ സമർപ്പണ ചടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വള്ളിയാട്ട് അബ്ദുള്ള ഹാജി ഉൽഘാടനം ചെയ്തു.ശ്വാസ സംബന്ധമായ രോഗികൾ ഉപയോഗിക്കുന്ന 95000 രൂപയുടെ ബൈപാപ് മെഷീന്റെ സമർപ്പണം ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി അസീസ് കോറോം നിർവഹിച്ചു.അഡ്ജസ്റ്റബിൾ കട്ടിലിന്റെ സമർപ്പണം ദുബൈ കെ.എം.സി.സി സെക്രട്ടറി ഫൈസൽ കുഞ്ഞോം നിർവഹിച്ചു.ഡി.സി.സി ജനറൽ സെക്രെട്ടറി എച്ച്.ബി പ്രദീപ് മാസ്റ്റർ,മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രെട്ടറി അഹമ്മദ് കുട്ടി ബ്രാൻ,നജ്മുദ്ധീൻ മൂടംബത്ത്,അസ്ഹറുദ്ധീൻ കല്ലായി,മമ്മൂട്ടി അയാത്ത്,കെ.കെ ഹാരിസ്,സലാം മണ്ണാർ,പി.വി സമദ്,സി.എച്ച് അമ്മദ് ഹാജി,കെ.ടി അമ്മദ് ഹാജി,ഗഫൂർ തങ്ങൾ,നാസർ ചാലിൽ,ഷനൂദ്.വി,നാസർ.ടി,അസ്‌ലം.ടി,ഷക്കീർ കക്കോട്ടൻ,എം.ടി സിദ്ദീഖ്,നസീർ കെ.ടി,ഇസ്മായിൽ.വി,സുഹൈൽ.വി എന്നിവർ സംബന്ധിച്ചു.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി