തരുവണ: വ്യവസായ കാര്‍ഷിക മേഖലകളെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തരുവണയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.സിഐടിയു,കര്‍ഷകസംഘം,സര്‍ഷകതൊഴിലാളി യൂണിയന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് നേതൃത്വം നല്‍കിയത്.സിഎം പ്രത്യൂഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണ കെഎസ്‌കെടിയു ഏരിയാ സെക്രട്ടറി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കെസികെ നജ്മുദ്ദീന്‍,കെ ജംഷീര്‍,സുകുമാരന്‍,കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.