കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ഇത്തവണ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തും. ഓരോ വീടും അമ്പാടിയാക്കാനൊരുങ്ങി ബാലഗോകുലം. ഞായറാഴ്ച പതാക ദിനം ആചരിക്കും. വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേക്കാം എന്നതാണ് ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം. ഗ്രാമ നഗര വീഥികളില്‍ മനോഹര ദൃശ്യമേകുന്ന ശോഭായാത്രകള്‍ ഇത്തവണയില്ല.
ശ്രീകൃഷ്ണ ജയന്തി ദിവസം വീട്ടുമുറ്റം വൃന്ദാവന മാതൃകയില്‍ അലങ്കരിച്ച് കുട്ടികള്‍ കൃഷ്ണ ഗോപിക വേഷങ്ങളും മുതിര്‍ന്നവര്‍ കേരളീയ വേഷവും ധരിച്ച് അവരുടെ വീട്ടുമുറ്റത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും.