രാജ്യത്ത് ഇ-സിം വഴി തട്ടിപ്പ്;ജാഗ്രത പാലിക്കണമെന്ന് പോലീസ്

കല്‍പ്പറ്റ:രാജ്യത്ത് ഇ-സിം വഴി തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ ഹൈദരാബാദ് സ്വദേശികളായ നാലുപേര്‍ക്ക് 21 ലക്ഷം രൂപ നഷ്ടമായത് അടുത്തിടെയാണ്. ഉപഭോക്താവിന്റെ അറിവില്ലായ്മ മുതലെടുത്താണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. ഇ-സിം തയാറാക്കി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ശേഷം പണം തട്ടുക എന്നതാണ് തട്ടിപ്പിന്റെ രീതി.ഇതിനായി തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത് സിം കാര്‍ഡ് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്ക് ആകുമെന്നോ കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നോ മെസേജ് ചെയ്യുകയാണ്. പിന്നാലെ ടെലികോം കമ്പനിയില്‍ നിന്ന് കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ആണെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് ഫോണ്‍ കോള്‍ എത്തും.തുടര്‍ന്ന് വരുന്ന മെസേജിലെ ഫോം പൂരിപ്പിച്ച് നല്‍കാനാകും അടുത്ത് ആവശ്യപ്പെടുക. കസ്റ്റമര്‍ കെയര്‍ കമ്പനിയുടേതിന് സമാനമായ ഫോണ്‍ നമ്പരുകളായിരിക്കും ഇവര്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുക.

മൊബൈല്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ മെയില്‍ ഐഡി ലഭിക്കുന്നതോടെ തട്ടിപ്പുകാര്‍ അയച്ചുനല്‍കുന്ന മെയില്‍ ഇ സിം റിക്വസ്റ്റ് നല്‍കുന്നതിനായി സര്‍വീസ് പ്രൊവൈഡറിന് ഫോര്‍വേര്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടും.ഇത്തരത്തില്‍ മെയില്‍ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലുള്ള സിം ബ്ലോക്ക് ആവുകയും ഇസിം ആക്ടിവേറ്റ് ആവുകയും ചെയ്യും. ഇ സിം ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള ക്യുആര്‍ കോഡ് ലഭിക്കുക തട്ടിപ്പുകാര്‍ക്കായിരിക്കും.ഇങ്ങനെ ഇസിം ഡിജിറ്റല്‍ വാലറ്റുകളുമായി ബന്ധിപ്പിച്ച് നിങ്ങളുടെ പണം കൈക്കലാക്കാനാണ് തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്.. കരുതിയിരിക്കുക

വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ; കോപ്പ ഡേല്‍ റേയില്‍ ക്വാർട്ടർ ഫൈനലില്‍

കോപ്പ ഡെല്‍ റേയില്‍ തകര്‍പ്പന്‍ വിജയത്തോടെ ബാഴ്‌സലോണ ക്വാർട്ടർ ഫൈനലില്‍. രണ്ടാം ഡിവിഷന്‍ ക്ലബ്ബായ റേസിങ് സാന്റാന്‍ഡറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഫെറാന്‍ ടോറസും ലാമിന്‍ യമാലും വലകുലുക്കി.

വാഹനാപകടം: യുവാവ് മരിച്ചു.

ദേശീയപാത 766-ൽ സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാത്രി പത്തരയോടെയാണ് അപകടം നടന്നത്. പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ (22) ആണ് മരിച്ചത്. മൃതദേഹം സുൽത്താൻ

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ

കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു; പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു

തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു

ജനപ്രതിനിധികളെ ആദരിച്ചു.

മീനങ്ങാടി: യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സഭാംഗങ്ങളായ ജനപ്രതിനിധികളെക്കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബിഷപ്പ് ഹൗസ് വാര്‍ഡംഗം തുടങ്ങിയവരെയുമാണ് ആദരിച്ചത്. മലബാര്‍ ഭദ്രാസന

ജീവനക്കാരുടെ കവര്‍ന്നെടുത്ത ആനുകൂല്യം പുനസ്ഥാപിക്കണം. അഡ്വ. ടി സിദ്ദിഖ്.

കല്‍പ്പറ്റ:- തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവയെല്ലാം തിരികെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.